May 9, 2025, 3:22 am

വലിയൊരു നേട്ടവുമായി കൊച്ചി മെട്രോ

കൊച്ചി മെട്രോയില്‍ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം പത്ത് കോടി പിന്നിട്ടു. 10,33,59,586 ആളുകളാണ് കൊച്ചി മെട്രോ സര്‍വ്വീസ് ആരംഭിച്ച 2017 ജൂണ്‍ 19 മുതല്‍ 2023 ഡിസംബര്‍ 29 വരെ യാത്ര ചെയ്തത്സർവ്വീസ് ആരംഭിച്ച് ആറര വർഷത്തിനുള്ളിലാണ് കൊച്ചി മെട്രോ ഈ നേട്ടം കരസ്ഥമാക്കിയത്മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം യാത്രികരുടെ എണ്ണത്തില്‍ വൻ വര്‍ദ്ധനവുണ്ടായതോടെയാണ് പത്ത് കോടിയെന്ന അഭിമാനകണക്കിലേക്ക് മെട്രോയെത്തിയത്.

ആദ്യം കയ്ക്കും പിന്നെ മധുരിക്കുമെന്ന വാചകവുമായി കൊച്ചിക്കാരുടെ ഇടയിലേക്കെത്തിയ കൊച്ചി മെട്രോ മധുരിച്ചു തുടങ്ങിയിട്ട് നാളുകളേറെയായി. സര്‍വ്വീസ് ആരംഭിച്ച് അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തച്ചെലവുകള്‍ വരുമാനത്തില്‍നിന്നുതന്നെ നിറവേറ്റാന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കെ.എം.ആര്‍.എല്ലിന് സാധിച്ചു.ഒരു ദിവസം ഒക്ടോബർ 21ന് അത് 132,161ലെത്തി. ടിക്കറ്റ് ഇനത്തിൽ കൊച്ചി മെട്രോ ഏറ്റവുമധികം വരുമാനം നേടിയതും ഈ ദിവസമാണ്. പ്രവർത്തച്ചെലവുകൾ വരുമാനത്തിൽ നിന്ന് തന്നെ നിറവേറ്റാൻ കഴിഞ്ഞ സാമ്പത്തിക വർഷം കെഎംആർഎല്ലിന് സാധിച്ചിരുന്നു.
കൊച്ചി: കൊച്ചി മെട്രോയില്‍ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം പത്ത് കോടി പിന്നിട്ടു. 10,33,59,586 ആളുകളാണ് കൊച്ചി മെട്രോ സര്‍വ്വീസ് ആരംഭിച്ച 2017 ജൂണ്‍ 19 മുതല്‍ 2023 ഡിസംബര്‍ 29 വരെ യാത്ര ചെയ്തത്. വെറും ആറര വര്‍ഷത്തിലാണ് കൊച്ചി മെട്രോ ഈ നേട്ടം കൈവരിച്ചതെന്നത് ശ്രദ്ധേയമാണ്.