മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് മേൽശാന്തി പി.എൻ മഹേഷ് ആണ് നട തുറക്കുന്നത്.ആഴിയിൽ അഗ്നി പകരുന്നതോടെ തീർഥാടകർക്ക് ദർശനം ചെയ്യാം. മണ്ഡലപൂജകൾക്ക് ശേഷം 27 ന് രാത്രിയായിരുന്നു നട അടച്ചത്.
ഭസ്മവിഭൂഷിതനായി യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് യോഗനിദ്രയിലുള്ള അയ്യപ്പനെ മകരവിളക്ക് മഹോത്സവത്തിനായി ഉണർത്തും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി പി.എൻ മഹേഷാണ് നട തുറക്കുക. പതിവു പൂജകൾക്കു ശേഷം വൈകിട്ട് അഞ്ചിനാണ് അന്ന് നട തുറക്കുക. തുടർന്ന് തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ നടക്കും. 15, 16, 17, 18, 19 തീയതികളിൽ എഴുന്നള്ളിപ്പും നടക്കും.മണ്ഡല കാലത്തിന്‍റെ ആദ്യഘട്ടത്തിൽ ഉണ്ടായ പിഴവുകൾ പരിഹരിച്ച് തീർത്ഥാടകർക്ക് സുഗമമായ ദർശനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസും ദേവസ്വം ബോർഡും.