November 28, 2024, 5:01 am

കടന്നപ്പള്ളി രാമചന്ദ്രനും, കെ ബി ഗണേഷ്കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി. ഗണേഷ് കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തുഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവം സത്യപ്രതിജ്ഞ ചെയ്തത് കടന്നപ്പള്ളി രാമചന്ദ്രൻ. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത്‌ കെ ബി ഗണേഷ് കുമാർ.

ഗതാഗത വകുപ്പാണ് കേരള കോൺഗ്രസ് (ബി) നേതാവായ കെ.ബി. ഗണേഷ് കുമാറിന്. സിനിമ വകുപ്പ് കൂടി ലഭിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ല. രാമചന്ദ്രൻ കടന്നപ്പള്ളിക്ക് അ​ഹ​മ്മ​ദ്​ ദേ​വ​ർ​കോ​വി​ൽ വഹിച്ച തുറമുഖ വകുപ്പ് ഉൾപ്പെടെയുള്ള ചുമതലകളാണ് ലഭിച്ചത്.അതേസമയം, സർക്കാരുമായുള്ള പോര് രൂക്ഷമായിരിക്കെയാണ് ഗവർണറും മുഖ്യമന്ത്രിയും ഒരേവേദിയില്‍ എത്തുന്നത് എന്നതാണ് ശ്രദ്ധേയം.ആറ് മിനിറ്റ് നീണ്ട സത്യപ്രജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയും ഗവർണറും പരസ്‌പരം മുഖം കൊടുക്കാതെയാണ് വേദിയിലിരുന്നത്.

You may have missed