ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി കൊച്ചി മെട്രോയുടെ സർവീസ് സമയം നീട്ടി
പുതുവത്സര ആഘോഷത്തിനൊരുങ്ങി നാടും നഗരവും. നഗരത്തിലെങ്ങും നടക്കുന്ന പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ കൊച്ചി മെട്രോയും ഒരുങ്ങി.ജനുവരി 1ന് പുലർച്ചെ ഒരുമണിവരെ മെട്രോ സർവീസ് നടത്തും. ഡിസംബർ 31ന് രാത്രി 20 മിനിറ്റ് ഇടവിട്ട് ആയിരിക്കും സർവീസ് നടത്തുക. പുലർച്ചെ 1 മണിക്കാകും ആലുവ, എസ് എൻ ജംഗ്ഷൻ സ്റ്റേഷനുകളിൽ നിന്നുള്ള അവസാന സർവ്വീസ്.
ഗതാഗതക്കുരുക്കിൽപ്പെടാതെ പുതുവത്സര ആഘോഷങ്ങൾക്ക് എത്തുന്നതിനും തിരികെ പോകുന്നതിനും പൊതുജനങ്ങൾക്ക് കൊച്ചി മെട്രോ സർവ്വീസ് സഹായകരമാകുമെന്ന് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.നഗരത്തിലെങ്ങും നടക്കുന്ന പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നവർക്ക് യാത്രാ ക്ലേശമുണ്ടാവാതിരിക്കാനായാണ് കൊച്ചി മെട്രോയുടെ സർവീസ് പുനക്രമീകരിച്ചത്.