April 7, 2025, 10:31 pm

ഭാരം 450 കിലോ, നിർമ്മാണം സ്വർണത്തിലും വെള്ളിയിലും രാമക്ഷേത്രത്തിന് സംഭാവനയായി ‘കൂറ്റൻ ഡ്രം

അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി രാജ്യമൊട്ടാകെ കാത്തിരിക്കുകയാണ്. നിരവധി സവിശേഷതകൾ നിറഞ്ഞൊരു ദിനമായിരിക്കും പ്രാണപ്രതിഷ്ഠ നടക്കുന്ന ദിവസവും അതിന് മുന്നോടിയായി നടക്കുന്ന ചടങ്ങുകളും അഹമ്മദാബാദിൽ നിന്നുള്ള ഒരു സംഘം നൽകുന്ന കൂറ്റൻ ഡ്രമ്മും അതിന്റെ സവിശേഷതകളുമാണ് ഇപ്പോൾ ചർച്ചകളിൽ ഇടംപിടിടിക്കുന്നത്. ഇന്ത്യ ടുഡേയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നത്

ഓൾ ഇന്ത്യ ദഗ്ബർ സമാജാണ് ഡ്രം സമർപ്പിക്കുന്നത്. 450 കിലോ ഭാരമുള്ള ഡ്രം ക്ഷേത്രത്തിലെത്തിക്കാൻ പ്രത്യേക രഥവും ഒരുക്കിയിട്ടുണ്ട്. ഇതിന് 700 കിലോ ഭാരമാണുള്ളത്.ഡ്രമ്മിന്റെ പുറംഭാഗത്ത് ചെമ്പ് തകിടുകൾ ഘടിപ്പിച്ചിട്ടുണ്ട് സ്വർണ്ണവും വെള്ളിയും ഡ്രം നിർമ്മാണത്തിനായി ഉപയോ​ഗിച്ചിട്ടുണ്ട്. ഓൾ ഇന്ത്യ ദഗ്ബർ സമാജാണ് ഡ്രം സമർപ്പിച്ചത്. ഡ്രം ആയിരത്തിലധികം വർഷത്തോളം നശിക്കില്ലെന്നും സംഘടന പ്രതിനിധികളായ അംബലാൽ ദഗ്ബറും ദീപക്കും പറയുന്നു. രണ്ടരമാസമെടുത്താണ് കൂറ്റൻ ഡ്രമ്മിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.