അര്‍ബാസ് ഖാന്‍ വീണ്ടും വിവാഹിതനാകുന്നു, വധു മേക്കപ്പ് ആർട്ടിസ്റ്റ്!
ബോളിവുഡ് ഇൻഡസ്ട്രിയിലെ പേരുകേട്ട ചലച്ചിത്ര നടനാണ് അര്‍ബാസ് ഖാന്‍. 1996 ൽ ദരാർ എന്ന സിനിമയിലൂടെ ആണ് അർബാസ് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. വില്ലനായും സഹനടനായും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ട് ഉണ്ട്. താരത്തിന്റെ സിനിമകൾക്ക് ഒപ്പം തന്നെ വ്യക്തി ജീവിതവും ജനശ്രദ്ധ നേടാറുണ്ട്.
നടൻ അർബാസ് ഖാനും കാമുകി ജോർജിയ ആൻഡ്രിയാനിയും വേർപിരിഞ്ഞതിന് പിന്നാലെ മറ്റൊരു വിവാഹത്തിന് ഒരുങ്ങുകയാണ് ഇപ്പോൾ നടൻ. 2019 ലാണ് അർബാസ് ഖാനും ജോർജിയയും പ്രണയത്തിലാകുന്നതിന്. നാലു വർഷത്തെ പ്രണയ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. നടി മലൈക അറോറയായിരുന്നു താരത്തിന്റെ ആദ്യ ഭാര്യ. 1998ൽ വിവാഹിതരായ അർബാസും മലൈകയും 2017ലാണ് വേർപിരിഞ്ഞത്. അത് കഴിഞ്ഞ് രണ്ടുവർഷത്തിന് ശേഷമാണ് അർബാസ് ജോർജിയയുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്.
കഴിഞ്ഞ വർഷം അർബാസ് ഖാനും ജോർജിയ ആൻഡ്രിയാനിയും വേർപിരിഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു. പക്ഷെ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ജോർജിയ ഈ വാർത്ത വെളിപ്പെടുത്തിയത്. വ്യത്യസ്ത രീതിയിൽ ഉള്ളവർ ആയത്കൊണ്ട് തങ്ങളുടെ ബന്ധം മുന്നോട്ട് പോകില്ല എന്ന് മനസിലായപ്പോൾ ആണ് വേർപിരിയാൻ തീരുമാനിച്ചത് എന്നായിരുന്നു ജോർജിയ പറഞ്ഞത്. വേർപിരിഞ്ഞാലും ഇരുവരും നല്ല സുഹൃത്തുക്കൾ ആയിരിക്കുമെന്നും ജോർജിയ പറഞ്ഞിരുന്നു.
ജോർജിയയുമായുള്ള വേർപിരിയലിന് ശേഷം അർബാസ് മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. ബോളിവുഡിലെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ഷൂറ ഖാൻ ആണ് വധു എന്നാണ് റിപ്പോർട്ട്. ഡിസംബർ 24 ന് മുംബൈയിൽ വെച്ച് ഇവരുടെ വിവാഹം നടക്കുമെന്നാണ് ഇന്ത്യ ടുഡേ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. വിവാഹം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.