November 27, 2024, 11:14 pm

സൗന്ദര്യയെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നു, അതിന് ഇടയിലാണ് ഖുശ്ബു വന്നത്: ആദ്യ പ്രണയത്തെപ്പറ്റി പറഞ്ഞ് സുന്ദർ.

ഒരുകാലത്ത് തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയായിരുന്നു ഖുശ്ബു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിൽ ഒട്ടനവധി കഥാപാത്രങ്ങൾ ഖുശ്ബു അവിസ്മരണീയമാക്കിയിട്ട് ഉണ്ട്. അഭിനയത്തിന് പുറമെ നിർമ്മാതാവായും, ടെലിവിഷൻ അവതാരികയായും തിളങ്ങുവാൻ ഖുശ്ബുവിന് കഴിഞ്ഞിട്ട് ഉണ്ട്. തോടിസി ബേവഫായി എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് വെള്ളിത്തിരയിൽ എത്തുന്നത്. മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തിയ അങ്കിൾ ബൺ എന്ന ചിത്രമാണ് ഖുശ്ബുവിന്റെ ആദ്യത്തെ മലയാള ചിത്രം.

മാനത്തെ കൊട്ടാരം, വൃദ്ധന്മാരേ സൂക്ഷിക്കൂക, ചന്ദ്രോൽസവം തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലെ അഭിനയം കൊണ്ട് മലയാള പ്രേക്ഷകരുടെ മനസിൽ ഇടം നേടാനും ഖുശ്ബുവിന് സാധിച്ചു. സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത് രാഷ്ട്രീയത്തിൽ സജീവമായ താരം അണ്ണാത്തെ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയിരുന്നു. സംവിധായകൻ സുന്ദറിനെയാണ് ഖുശ്ബു വിവാഹം കഴിച്ചത്. 2000 ലായിരുന്നു ഇരുവരുടെയും പ്രണയ വിവാഹം. ഇവർക്ക് അവന്തിക, അനന്തിത എന്നീ പെണ്മക്കളുമുണ്ട്.

സുന്ദറിനെ പറ്റി സിനിമ നിരൂപകനുമായ ബയൽവാൻ രംഗനാഥന്റെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. “സുന്ദർ നല്ല മനുഷ്യൻ ആണ്.അദ്ദേഹത്തിനെ പണ്ടുമുതലേ എനിക്ക് അറിയാം. വളരെ അച്ചടക്കം ഉള്ള മനുഷ്യനുമാണ് സുന്ദർ. രംഭ എന്ന സിനിമയിലൂടെ അദ്ദേഹം പെട്ടെന്ന് പ്രശസ്തനായി. അതിനു ശേഷം കുറച്ചു പ്രേത സിനിമകളും ചെയ്തു. ഒരിക്കൽ ഒരു മാധ്യമ പ്രവർത്തകൻ അദ്ദേഹത്തോട് ചോദിച്ചു, ഖുശ്ബുവിനെ കല്യാണം കഴിക്കുന്നതിനു മുൻപ് നിങ്ങൾ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്ന്. പ്രണയിച്ചിട്ടുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞ മറുപടി.”

തെന്നിന്ത്യൻ നായിക സൗന്ദര്യയെയാണ് സുന്ദർ പ്രണയിച്ചത്. രജിനികാന്തിന്റെ കൂടെ പടയപ്പയിൽ ഒക്കെ അഭിനയിച്ച നടിയാണ് സൗന്ദര്യ. കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലൂടെ ആണ് സൗന്ദര്യ മലയാളികൾക്ക് സുപരിചിതയായത്.” ആ പെൺകുട്ടിയെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ഒരുതരം ഭ്രാന്ത് പോലെ ഇഷ്ടമായിരുന്നു. വിവാഹം കഴിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെ നടന്നിരുന്നെങ്കിൽ ഒരുപക്ഷെ സൗന്ദര്യ ജീവനോടെ ഉണ്ടാകുമായിരുന്നു. അതിനിടയിൽ ആണ് എന്റെ ജീവിതത്തിലേക്ക് ഖുശ്ബു വന്നത്. പിന്നെ ഖുശ്ബുവിനെ വിവാഹം കഴിച്ചു” സുന്ദർ പറഞ്ഞിരുന്നു. വളരെ രസമുള്ള കാര്യമാണ് ഇത്. ജീവിതത്തിൽ നല്ലപേര് വാങ്ങിയ ആളാണ് സുന്ദർ, അല്ലെങ്കിൽ പിന്നെ ഭാര്യയോട് പോയി സൗന്ദര്യയെ ഇഷ്ടമായിരുന്നു എന്ന് പറയുമോ. ബയൽവാൻ രംഗനാഥൻ പറയുന്നു.

You may have missed