കേരള സർവകലാശാലയിൽ ഗവർണർക്കെതിരായ എസ്എഫ്ഐ ബാനർ നീക്കാൻ വി സിയുടെ നിർദ്ദേശം

കേരള സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ ഗവർണർക്കെതിരായി എസ് എഫ് ഐ സ്ഥാപിച്ച ബാനർ ഉടനടി നീക്കണമെന്ന കർശന നിർദേശവുമായി വൈസ് ചാൻസിലർ. എസ് എഫ് ഐ ബാനർ ഉടനെ നീക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ, രജിസ്ട്രാർക്ക് ഔദ്യോഗിക നിർദേശം നൽകി. സർവകലാശാലയുടെ പ്രതിച്ഛായ നശിപ്പിക്കുന്നതാണ് ബാനറെന്നും അതുകൊണ്ട് ഉടനെ നീക്കം ചെയ്യണമെന്നുമാണ് വി സി ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഗവർണർക്കെതിരായ പ്രതിഷേധത്തിൻറെ ഭാഗമായി കേരള സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ എസ് എഫ് ഐ ബാനർ സ്ഥാപിച്ചത്.