April 22, 2025, 3:19 am

ഗൂഡല്ലൂർ സ്കൂൾ സമയങ്ങളിൽ ചരക്കുലോറികൾക്ക് നിയന്ത്രണം

ഗൂഡല്ലൂർ സ്കൂൾ സമയങ്ങളിൽടൗണിൽ ചരക്ക് ലോറികൾ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ എട്ടേകാൽ മുതൽ 9 30 വരെയാണ് മൈസൂരിൽ നിന്ന് പന്തല്ലൂർ ഗൂഡല്ലൂർ എന്നിവിടങ്ങളിലേക്കും കേരളത്തിലേക്കും പോകുന്ന ചരക്ക് വാഹനങ്ങൾക്ക് ട്രാഫിക് പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.സ്കൂൾ സമയങ്ങളിലെ ലോറികളുടെ വരവ് കാരണം കുട്ടികളുമായി വരുന്ന സ്കൂൾ ബസ്,ഓട്ടോറിക്ഷ,മറ്റ് സ്വകാര്യ വാഹനങ്ങൾ, എന്നിവയ്ക്ക് കൃത്യസമയത്ത് എത്തിപ്പെടാൻ വൈകുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് രാവിലെ ചരക്ക് ലോറികൾക്ക് പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.തുറപ്പള്ളി മാക്ക മൂലക്കടുത്താണ് വാഹനങ്ങൾ രാവിലെ തടയുന്നത്.ഡി വൈ എസ് പി സെൽവ രാജിന്റെഉത്തരവ് പ്രകാരമാണ് ട്രാഫിക് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയത്.