കുറ്റ്യാടി കടകളിൽ മോഷണം, പ്രതികൾ അറസ്റ്റിൽ

കുറ്റ്യാടി ടൗണിലെ മൂന്ന് കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ.കഴിഞ്ഞമാസം നാലിന് പുലർച്ചയായിരുന്നു സംഭവം.കാഞ്ഞങ്ങാട് ഉദയനഗർ അരിപ്പുറം കാരക്കുണ്ട് മുഹമ്മദ് റഫീഖ്, മൊയിലോ തറ നാരുള്ള പറമ്പത്ത് ഷൈജു എന്നിവരെയാണ് കുറ്റ്യാടി പോലീസ് അറസ്റ്റ് ചെയ്തത്.സിസിടിവി ക്യാമറ ദിശ മാറ്റിയായിരുന്നു മോഷണം. തലശ്ശേരിയിൽ മറ്റൊരു കേസിൽ അറസ്റ്റിലായി പ്രതികൾ,ചോദ്യം ചെയ്യലിനിടെ കുറ്റ്യാടിയിലെ മോഷണം കൂടി വെളിപ്പെടുത്തുകയായിരുന്നു. പഴയ ബസ്റ്റാൻഡ് സമീപം ആധാരം എഴുത്തുകാരൻ എം എം ദിനേശിന്റെ ഡി ആൻഡ് ഡി ബുക്സ് പുതിയ സ്റ്റാൻഡിൽ പാലേരി പാറക്കടവിലെ ടി ആതിൽ റഷീദിന്റെ ബുക്ക് മാർട്ട് ഹംസയുടെ മദീന സ്റ്റേഷനറി എന്നിവയുടെങ്ങളിലാണ് പ്രതികൾ മോഷണം നടത്തിയത്.ഡി ആൻഡ് ഡി ബുക്സിന്റെപൂട്ട് കമ്പിപ്പാര കൊണ്ട് തകർത്തു.പിന്നീട് ഇരുപതിനായിരം രൂപയും കൈക്കലാക്കി.ബുക്ക് മാർട്ടിൽ നിന്ന് ബാഗ് കുട സ്റ്റേഷനറി വസ്തുക്കൾ മദീന സ്റ്റേഷനറിയിൽ നിന്ന് മേശവലിപ്പിൽ ഉണ്ടായിരുന്ന ആയിരത്തോളം രൂപയുമാണ് മോഷ്ടിച്ചത്. കോടതിയിൽ നിന്ന് വെള്ളിയാഴ്ച കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി.