ഡോക്ടർ ഷഹനയുടെ ആത്മഹത്യാക്കുറിപ്പ് മറച്ചുവെച്ച് പ്രതിയെ രക്ഷപ്പെടുത്താൻ പോലീസ് ശ്രമിച്ചു എന്ന് വി ഡി സതീശൻ.
ഡോക്ടർ ഷഹനയുടെ ആത്മഹത്യക്കുറിപ് മറച്ചുവെച്ച് പ്രതിയായ റൂവയ്സിനെ രക്ഷപ്പെടുത്താൻ പോലീസ് ശ്രമിച്ചു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
ഷഹനയുടെ വിയോഗത്തിന്റെ രണ്ടാമത്തെ ദിവസമാണ് ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ കേസെടുത്തത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മെഡിക്കൽ വിദ്യാർഥിനിയായ ഷഹനയുടെ ആത്മഹത്യയിൽ ആദ്യദിവസം പോലീസ് ആത്മഹത്യ കുറിപ്പ് ഉൾപ്പെടെ മറച്ചുവെച്ചു. പിറ്റേ ദിവസമാണ് ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ കേസെടുത്തത്. 24 മണിക്കൂർ പ്രതിയായ ഡോക്ടറെ രക്ഷപ്പെടുത്താൻ ശ്രമിച്ചു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ ദുരൂഹതയും ഇതുവരെ മാഞ്ഞിട്ടില്ല. പരസ്പര വിരുദ്ധമായിട്ടാണ് എ ഡിജിപി പറഞ്ഞതെല്ലാം. ആരൊക്കെയോ രക്ഷിക്കാനുള്ള ശ്രമമാണ് ഈ രണ്ട് കേസിലും പോലീസ് നടത്തുന്നതെന്ന് വി ഡി സതീശൻ. പോലീസും വകുപ്പുകളും എല്ലാം തോന്നിയ വഴിക്ക് പോകുകയാണെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. ഷഹനയുടെ ആത്മഹത്യാക്കുറിപ്പിൽ ഡോക്ടർ പരാമർശങ്ങൾ ഉണ്ടായിരുന്നിട്ടും ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുക്കുന്നതിൽ പോലീസ് വൈകിച്ചതായി ബന്ധുക്കൾ ആക്ഷേപിച്ചിരുന്നു. പ്രതിയുടെ പേരും ഷഹനയുടെ ആത്മഹത്യക്ക് വഴിവച്ച കാരണങ്ങളും ആദ്യം പോലീസ് മറച്ചുവെച്ചു പിന്നീട് കോടതിയിൽ സമർപ്പിച്ച റിമാൻ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ആത്മഹത്യ കുറിപ്പിലെ പരാമർശങ്ങൾക്ക് സമ്മാനമായി ഷഹനയുടെ സഹോദരിയും ഉമ്മയും മറ്റു ബന്ധുക്കളും മൊഴി നൽകിയിട്ടുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ആത്മഹത്യാക്കുറിപ്പിലെ പരാമർശങ്ങൾ പ്രകാരം ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുക്കാമായിരുന്നിട്ടും ആദ്യദിവസം തന്നെ അസാഭാവികം മരണത്തിന് മാത്രമാണ് മെഡിക്കൽ കോളേജ് പോലീസ് എടുത്തിരുന്നത്. മാതാവിൻറെയും ബന്ധുക്കളുടെയും മൊഴിക്ക് ശേഷമാണ് ഐപിസി 36 സ്ത്രീധന നിരോധന നിയമം നാലാം വകുപ്പ് എന്നിവ ചുമത്തിയതും. ആത്മഹത്യ കുറിപ്പിൽ ആരുടെയെങ്കിലും പേരോ സ്ത്രീധന പ്രശ്നത്തെക്കുറിചോ ഒന്നും പരാമർശിച്ചിട്ടില്ല എന്നാണ് പോലീസിന്റെ വാദം. ഷഹനയുടെ ആത്മഹത്യ കുറിപ്പിൽ ഇങ്ങനെ… സ്ത്രീധന മോഹം കാരണം ഇന്ന് എൻറെ ജീവിതമാണ് അവസാനിപ്പിക്കുന്നത്.. വിവാഹ വാഗ്ദാനം നൽകി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവൻറെ ഉദ്ദേശം. ഒന്നര കിലോ സ്വർണവും ഏക്കര കണക്കിന് വസ്തുവും പണവും ചോദിച്ചാൽ കൊടുക്കാൻ എന്റെ വീട്ടുകാരുടെ കയ്യിൽ ഇല്ല എന്നുള്ളത് സത്യമാണ്..
ഈ ഈ കാര്യങ്ങളാണ് ആത്മഹത്യാക്കുറിപ്പിൽ ഉള്ളതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത് കൂടാതെ റിവേഴ്സിന്റെ ഫോണിലേക്ക് ഷഹന ഈ സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നു. എന്നാൽ ഉവൈസ് ആ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു. കുറ്റകൃത്യത്തിന്റെ തെളിവാണ്.