മരം മുറിക്കുന്നത് മായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അയൽവാസിയെ വെടിവെച്ച് കൊന്ന നടൻ അറസ്റ്റിൽ.
ഉത്തർപ്രദേശിൽ അയൽവാസിയെ വെടിവെച്ചു കൊന്ന ടെലിവിഷൻ നടൻ അറസ്റ്റിലായി. ജനപ്രിയ ടിവി ഷോകളിലൂടെ പ്രശസ്തനായ ഭൂപിന്ദർ സിംഗിനെ ബിജനോറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യൂക്കാലിപ് സമരം മുറിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വെടിവെപ്പിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. നടനെ കൂടാതെ ഇയാളുടെ കൂട്ടാളികളും ധാരാളം ഉണ്ട്. നടൻറെ ബിജിനോറിലെ ഫാമിൽ വേലി കെട്ടിയതിന് അടുത്തുള്ള കൃഷിഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിനെ ചൊല്ലി ഉണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. ഗുർദീപ് സിംഗ് എന്ന ആളുടെ ഉടമസ്ഥയിലുള്ള കൃഷിഭൂമിയിലെ മരങ്ങളാണ് വെട്ടാൻ ശ്രമിച്ചത്. ഗുർദീപ് ഇവരെ തടഞ്ഞതോടെ തർക്കമായി. വഴക്ക് രൂക്ഷമായതോടെ അദ്ദേഹത്തിൻറെ മൂന്നു കൂട്ടാളികളും ഗുർത്തീബ് സിംഗിന്റെ കുടുംബാംഗങ്ങളെ ആക്രമിച്ചു. ഇതിനിടെ പൂപീന്ദ്ര റിവോൾവർ ഉപയോഗിച്ച് വെടിയുതിർ ക്കുകയായിരുന്നു. വെടിവെപ്പിൽ ഗുർദീപ് സിംഗിന്റെ മകൻ ഗോവിന്ദ് കൊല്ലപ്പെട്ടു മറ്റൊരു മകനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. അവർ ചികിത്സയിലാണ്