പിണറായിയുടെ സുരക്ഷയുടെ പേരിൽ പൊലീസ് അതിക്രമം;കെ.സുധാകരന് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി.
മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയുടെ പേരില്‍ പ്രതിഷേധക്കാരെ വാഹനം ഇടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത കേരള പൊലീസിന്റെ നടപടികള്‍ ലോക്സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.സുധാകരന്. അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്കി MP.
ഒരുപറ്റം പൊലീസുകാര്‍ പ്രതിഷേധക്കാരെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെയും മര്‍ദിക്കുന്നതിന്റെയും വിഡിയോകള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ മുഖ്യമന്ത്രിയുടെ നവകേരള യാത്രയോട് അനുബന്ധിച്ച് വിവിധയിടങ്ങളില്‍ ദിനംപ്രതി ആവര്‍ത്തിക്കുന്നു .
കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ കെ.ഇ.ബൈജു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കഴുത്ത് ഞെരിച്ചു ശ്വാസംമുട്ടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നതിനെ തുടർന്ന് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരായ പ്രതിപക്ഷ ശബ്ദങ്ങളെ ക്രൂരമായി അടിച്ചമര്‍ത്താനാണ് സംസ്ഥാന ഭരണകൂടം ശ്രമിക്കുന്നത് എന്നും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് മുഖ്യമന്ത്രിക്ക് ഇത്തരം സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തിയത് എന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം.