പത്മരാജൻ കഥയെ അവലംബമാക്കി ഒരുക്കിയ’ പ്രാവ്’ ചിത്രത്തിന് അഭിനന്ദങ്ങളുമായി ഷാനി മോൾ ഉസ്മാൻ
അമിത് ചക്കാലക്കൽ, മനോജ് കെ യു, സാബുമോൻ, തകഴി രാജശേഖരൻ, ആദർശ് രാജ, യാമി സോന എന്നിവർ കേന്ദ്രകഥാപാത്രങ്ങളിൽ എത്തിയ നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച പ്രാവിന് അഭിനന്ദനങ്ങളുമായി മുൻ എം എൽ യും പ്രമുഖ രാഷ്ട്രീയ പ്രവർത്തകയുമായ ഷാനിമോൾ ഉസ്മാൻ. ഷാനിമോൾ ഉസ്മാന്റെ കുറിപ്പ് ഇപ്രകാരമാണ്. നീണ്ട 35 വർഷങ്ങൾക്കു ശേഷം ഞാൻ തിയേറ്ററിൽ കണ്ട ചിത്രം പ്രാവ്, യുഗപ്രതിഭയായ പത്മരാജന്റെ തൂലികയിൽ നിന്നും പിറവികൊണ്ട കഥ എന്ന നിലയിൽത്തന്നെ ഈ ചലച്ചിത്രം മലയാളമേറ്റടുത്തിരിക്കുന്നു. പവിത്രമായ പ്രണയവും മദ്യത്തിന്റെ മധ്യസ്ഥതയിലുള്ള പൊറുക്കാനാകാത്ത കുറ്റകൃത്യങ്ങളും ഈ ചിത്രത്തിൽ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ടെന്നും എല്ലാ കഥാപാത്രങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്നും പ്രസ്തുത അഭിനന്ദനക്കുറിപ്പിൽ പറയുന്നു. കഴിഞ്ഞ ദിവസം റിലീസായ പ്രാവിന് മികച്ച നിരൂപക പ്രശംസയും പ്രേക്ഷക അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്. പ്രാവിൽ അജയൻ തകഴി, ജംഷീന ജമാൽ, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ നിർമ്മാണം സി.ഇ.റ്റി സിനിമാസിന്റെ ബാനറിൽ തകഴി രാജശേഖരൻ ആണ് നിർവഹിക്കുന്നത്. പ്രാവിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം : ആന്റണി ജോ, ഗാനരചന : ബി.കെ. ഹരിനാരായണൻ , സംഗീതം : ബിജി ബാൽ , പ്രൊഡക്ഷൻ ഡിസൈനർ : അനീഷ് ഗോപാൽ , വസ്ത്രാലങ്കാരം : അരുൺ മനോഹർ , മേക്കപ്പ് : ജയൻ പൂങ്കുളം, എഡിറ്റിംഗ് : ജോവിൻ ജോൺ , ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഉണ്ണി.കെ.ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : എസ് മഞ്ജുമോൾ,പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ,സൗണ്ട് ഡിസൈനർ:കരുൺ പ്രസാദ്, സ്റ്റിൽസ് : ഫസ ഉൾ ഹഖ്, ഡിസൈൻസ് : പനാഷേ. പി ആർ ഓ: പ്രതീഷ് ശേഖർ.