ഇടുക്കി ജില്ലയിലെ സിപിഎം പാര്‍ട്ടി ഓഫീസുകളുടെ നിര്‍മാണം അടിയന്തരമായി നിര്‍ത്തിവെയ്ക്കണം: ഹൈക്കോടതി
ഇടുക്കിയില്‍ നിര്‍മ്മിക്കുന്ന സിപിഎം ഓഫീസുകളുടെ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ശാന്തന്‍പാറ, ബൈസണ്‍വാലി, ഉടുമ്പന്‍ചോല എന്നിവിടങ്ങളിലെ പാര്‍ട്ടി ഓഫീസുകളുടെ നിര്‍മ്മണം നിര്‍ത്തിവെയ്ക്കാനാണ് ഡിവിഷന്‍ ബഞ്ച് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.നിര്‍മ്മാണം തടയാന്‍ കളക്ടര്‍ക്ക് പോലീസ് സഹായം തേടാമെന്നും കോടതി വ്യക്തമാക്കി. ആവശ്യമായ സുരക്ഷ ഒരുക്കാന്‍ പോലീസ് മേധാവിക്കും ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ഡിവിന്‍ ബഞ്ച് നിര്‍ദ്ദേശിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായെങ്കില്‍ അത്തരം കെട്ടിടത്തിന് കെട്ടിട നമ്പറോ, കൈവശാവകാശ രേഖയോ നല്‍കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മൂന്നാര്‍ കേസുകള്‍ അടുത്ത മാസം 5ന് കോടതി വീണ്ടും പരിഗണിക്കും. ദേവികുളം ഉടുമ്പന്‍ചോല താലൂക്കുകളിലെ 7 വില്ലേജുകളില്‍ എന്‍ഒസി ഇല്ലാതെ വീടുപോലും നിര്‍മ്മിക്കാന്‍ അനുവാദമില്ല. ഈ ചട്ടം നിലനില്‍ക്കെയാണ് സിപിഎം ഏരിയാ കമ്മിറ്റിക്കായി ബഹുനില കെട്ടിടങ്ങള്‍ പണിയുന്നത്. 2022 നവംബര്‍ 25 ന് ശാന്തന്‍പാറയില്‍ ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ വില്ലേജ് സെക്രട്ടറി കത്ത് നല്‍കി. എന്നാല്‍ ഇത് അവഗണിച്ച്, മൂന്ന് നില കെട്ടിടം പണി അവസാന ഘട്ടത്തിലാണ്. ബൈസന്‍ വാലിയിലും നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായി. ചട്ട ലംഘം ചൂണ്ടികാട്ടിയുള്ള മാധ്യമ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പെട്ടതോടെയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍മ്മാണ പ്രവര്‍ത്തനം അടിയന്തരമായി നിര്‍ത്തിവെപ്പിക്കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടത്. അതേസമയം ഇടുക്കി ശാന്തന്‍പാറയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫിസ് നിര്‍മിക്കുന്നതു ചട്ടങ്ങള്‍ ലംഘിച്ചാണെന്നും അത് ഇടിച്ചുനിരത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഭൂപതിവ് ചട്ടം, കാര്‍ഡമം ഹില്‍ റിസര്‍വിലെ നിര്‍മാണ ചട്ടം എന്നിവ ലംഘിച്ചു നിര്‍മിക്കുന്ന കെട്ടിടത്തിനു വില്ലേജ് ഓഫിസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയതാണ്. എന്നിട്ടും സിപിഎം നിര്‍മാണം തുടരുന്നു. നിയമ ലംഘനം നടത്തിയവര്‍ക്ക് എതിരെ കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.