April 19, 2025, 9:09 pm

കോൺഗ്രസ് പ്രവർത്തകസമിതി പ്രഖ്യാപിച്ചു;കെസി വേണുഗോപാല്‍, ശശി തരൂര്‍, എകെ ആന്റണി എന്നിവർ സമിതിയിൽ

കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി പ്രഖ്യാപിച്ചു. 39 അംഗ പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍ നിന്നും 3 നേതാക്കള്‍ ഇടംപിടിച്ചു. കെസി വേണുഗോപാല്‍, ശശി തരൂര്‍, എകെ ആന്റണി എന്നിവരാണ് പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്.രമേശ് ചെന്നിത്തല സ്ഥിരം ക്ഷണിതാവായും കൊടിക്കുന്നില്‍ സുരേഷ് പ്രത്യേക ക്ഷണിതാവായും പ്രവര്‍ത്തക സമിതിയില്‍ ഇടംപിടിച്ചു.സച്ചിൻ പൈലറ്റും പ്രവർത്തക സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. മനീഷ് തിവാരിയും, കനയ്യ കുമാറും, സ്ഥിരം ക്ഷണിതാക്കൾ. ജി 23 നേതാക്കളും പ്രവർത്തക സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. 32 സ്ഥിരം ക്ഷണിതാക്കളും, ഒൻപത് പ്രത്യേകക്ഷണിതാക്കളുമാണ് ഉള്ളത്.