November 20, 2024, 6:56 pm

മോഹൻലാൽ, ജീത്തു ജോസഫ് ടീമിന്റെ ‘നേര്’ ആരംഭിച്ചു ;സിനിമയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്

പൊന്നിൻ ചിങ്ങത്തില്‍ ജിത്തു ജോസഫ് മോഹന്‍ലാല്‍ ടീമിന്റെ പുതു സിനിമയ്ക്ക് തുടക്കം. ചിങ്ങമാസത്തിന്റെ തുടക്കമായ ഇന്നു തലസ്ഥാന നഗരിയിലാണ് നേരിന്റെ ചിത്രീകരണത്തിനു തുടക്കമിട്ടത്. ആശിർവ്വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് വഴുതക്കാട് ഫ്രീ മേസൻസ് ക്ലബ്ബിൽ നടന്ന ചടങ്ങോടെയാണ് ആരംഭിച്ചത്. മോഹൻലാൽ നായകനാകുന്ന നേരിന്റെ ആരംഭം കുറിക്കുന്ന ഈ ചടങ്ങിൽ ലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും ചലച്ചിത്ര പ്രവർത്തകരും പങ്കെടുത്തതും ശ്രദ്ധേയമായി. നീണ്ട ഇടവേളക്കുശേഷമാണ് മോഹൻലാൽ തിരുവനന്തപുരത്ത് ഒരു ചിത്രീകരണത്തിനായി എത്തുന്നത്. അതിന്‍റെ സന്തോഷം ചലച്ചിത്ര പ്രവർത്തകർ പങ്കുവച്ചു. ഒരു പുതിയ തിരക്കഥാകൃത്തിനെക്കൂടി ജീത്തു ജോസഫ് പരിചയപ്പെടുത്തുന്നു. ശാന്തി മായാദേവി. അഭിനേതാവായ ശാന്തി തിരക്കഥാകൃത്താവുകയാണ്. മമ്മൂട്ടി നായകനായ ഗാനഗന്ധർവ്വനിൽ അഭിനയിച്ചു കൊണ്ട് അഭിനയരംഗത്തെത്തിയത്. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ജീത്തു ജോസഫും, ലിന്റോ ജീത്തുവും ദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങിനു തുടക്കമായത്. പിന്നീട് ചലച്ചിത്ര ‘ പ്രവർത്തകരും അണിയറ പ്രവർത്തകരും – ഈ ചടങ്ങ് പൂർത്തീകരിച്ചു. ആന്റണി പെരുമ്പാവൂർ സ്വിച്ചോൺ കർമ്മവും എം.രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ട് ചിത്രീകരണത്തിന് ആരംഭം കുറിച്ചു. ആശിർവ്വാദിന്റെ മുപ്പത്തിമൂന്നാമത്തെ ചിത്രമാണിതെന്ന് ആന്റണി പറഞ്ഞു. ആശിർവ്വാദിന്‍റെ അഞ്ചാമത്തെ സിനിമയും മോഹൻലാലിനോടൊത്തുളള നാലാമത്തെ ചിത്രവുമാണിതെന്ന് ജീത്തു ജോസഫും വ്യക്തമാക്കി. അശോക് കുമാർ, രാജീവ് നാഥ്, ബി.രാകേഷ്, രാജീവ് കുമാർ, കിരീടം ഉണ്ണി, സനിൽ കുമാർ, ചേംബർ ഓഫ് കൊമേഴ്‌സ്പ്രസിഡന്റ് , രഘു ചന്ദ്രൻ നായർ, മണിക്കുട്ടൻ, ജഗദീഷ് ,ജീത്തു ജോസഫ് , ആന്റണി പെരുമ്പാവൂർ സംസാരിച്ചു. കോടതിയും നിയമയുദ്ധവുമൊക്കെ കോർത്തിണക്കി കോർട്ട് റൂം ഡ്രാമയാണ് ഈ ചിത്രം.കോടതി നടപടികൾ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ: കഥാഗതിയിൽ നിരവധി പുതുമകളും വഴിത്തിരിവും സമ്മാനിക്കുന്ന ചിത്രമാണിത്. മോഹൻലാലിനു പുറമേപ്രിയാമണി, അന ശ്വരരാജൻ,ജഗദീഷ്, സിദിഖ്, നന്ദു, ശ്രീധന്യ, മാത്യു വർഗീസ്, കലേഷ്, ശാന്തി മായാദേവി.ഗണേഷ് കുമാർ, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, രമാദേവി, രശ്മി അനിൽ ,ഡോ.പ്രശാന്ത് തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. വിനായക് ശശികുമാറിന്‍റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു. സതീഷ്ക്കുറുപ്പ് ഛായാഗ്രഹണവും – വി.എസ്.വിനായക് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം ബോബൻ, കോസ്റ്റ്യൂം ഡിസൈൻ -ലിന്റോ , മേക്കപ്പ് – അമൽ ചന്ദ്ര , ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ -സുധീഷ് രാമചന്ദ്രൻ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – സോണി.ജി.സോളമൻ, എസ്.എ.ഭാസ്ക്കരൻ ,അമരേഷ് കുമാർ, സംവിധാന സഹായികൾ – മാർട്ടിൻ ജോസഫ്. ഗൗതം കെ.നായനാർ, അശ്വിൻ സിദ്ധാർത്ഥ്. സൂരജ്, സെബാസ്റ്റ്യൻ റോഹൻ , സെബാസ്റ്റ്യൻ ജോസ് ആതിര , ജയ് സർവേഷ്യ, ഫിനാൻസ് കൺട്രോളർ- മനോഹരൻ.കെ.പയ്യന്നൂർ, പ്രൊഡക്ഷൻ മാനേജേഴ്സ് -ശശിധരൻ കണ്ടാണിശ്ശേരിൽ, പാപ്പച്ചൻ ധനുവച്ചപുരം , പ്രൊഡക്ഷൻ കൺട്രോളർ-സിദ്ദു പനയ്ക്കൽ. വാഴൂർ ജോസ്. ഫോട്ടോ – ബെന്നറ്റ്.എം.വർഗീസ്. തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാകും.

You may have missed