സെന്‍സര്‍ ബോര്‍ഡ് പിടിമുറുക്കി; പേര് മാറ്റി അക്ഷയ് കുമാര്‍
‘ഓ മൈ ഗോഡ് 2’ എന്ന ചിത്രത്തില്‍ അക്ഷയ് കുമാറിന്‍റെ കഥാപാത്രത്തിന്‍റെ പേര് മാറ്റി. ‘ലോര്‍ഡ് ശിവ’ എന്ന പേരിന് പകരം ‘മെസഞ്ചര്‍ ഓഫ് ഗോഡ്’ എന്നാണ് പുതിയ പേര് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദേശ പ്രകാരമാണ് പേര് മാറ്റിയിരിക്കുന്നത്. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ചില രംഗങ്ങള്‍ ഒഴിവാക്കണെമെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. മതം, ലൈംഗിക വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന സിനിമയിലെ രംഗങ്ങള്‍ മതവികാരം വൃണപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദേശം. ഇതുപ്രകാരം ഇരുപത്തിയേഴോളം തിരുത്തലുകള്‍ വരുത്തിയാണ് ചിത്രം പുറത്തിറങ്ങുന്നത്. മതവികാരത്തെ വൃണപ്പെടുത്തുന്ന എല്ലാവിധ സംഭാഷണങ്ങളും പേരുകളും ദൃശ്യങ്ങളും ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ലൈംഗിക വിദ്യാഭ്യാസത്തിന്റെയും സ്വയം ഭോഗത്തെയും പറ്റി പരാമർശിച്ചിരിക്കുന്ന ചിത്രത്തിൽ നിന്നും നഗ്നതയുടെ നിരവധി ദൃശ്യങ്ങളാണ് കട്ട് ചെയ്യേണ്ടി വന്നത്. ആകെ പതിമൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്തു. അമിത് റായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പങ്കജ് ത്രിപാഠി, യാമി ഗൗതം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.