November 28, 2024, 1:18 am

നിഷ്‌ക്രിയമായി കിടക്കുന്ന അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാനൊരുങ്ങി ഗൂഗിൾ

കാലങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുമെന്ന പ്രഖ്യാപനവുമായി ഗൂഗിള്‍. ഡിസംബര്‍ 31മുതലാകും നടപടി സ്വീകരിക്കുക. അക്കൗണ്ടുകളുടെ ദുരുപയോഗം തടയുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഒരു നീക്കമെന്നും ഗൂഗിള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി അക്കൗണ്ട് ഗൂഗിളില്‍ സൈൻ ഇൻ ചെയ്തിട്ടില്ലെങ്കിലും ഉപയോഗിക്കാതെ തുടരുകയാണെങ്കിലും അവ ഡിലീറ്റ് ചെയ്യുന്നതായിരിക്കുമെന്നാണ് ഗൂഗിളിന്റെ അറിയിപ്പ്. ജിമെയില്‍, ഡ്രൈവ്, ഡോക്‌സ്, ഫോട്ടോസ്, മീറ്റ്, കലണ്ടര്‍ എന്നീ സേവനങ്ങളില്‍ അക്കൗണ്ട് ഇല്ലാതാക്കുന്നതിന് മുൻപ് തന്നെ ഉപയോക്താക്കളെ അറിയിക്കുമെന്നും ഗൂഗിള്‍ വ്യക്തമാക്കി. നീണ്ട കാലത്തോളം ഉപയോഗിക്കാതെ കിടന്ന അക്കൗണ്ട് ഒന്നുകിൽ ഇത് സംബന്ധിച്ച അധികാര വിവരങ്ങള്‍ മറന്നുപോയത് കൊണ്ട് നിഷ്‌ക്രിയമായതായിരിക്കാം. ഇതിനാല്‍ തന്നെ ഈ അക്കൗണ്ടുകളിലൊന്നും ടൂ-ഫാക്ടര്‍-ഒതന്റിക്കേഷൻ ഓണ്‍ ചെയ്തിട്ടുണ്ടാകില്ല. അതുകൊണ്ട് ഉപയോക്താവിന്റെ സ്വകാര്യ ഡാറ്റ വളരെ പെട്ടെന്ന് തന്നെ മറ്റൊരാളുടെ കൈവശം അകപ്പെടാനുള്ള സാദ്ധ്യത വളരെ വലുതാണ്. ഇത്തരത്തില്‍ മറ്റൊരാളുടെ അക്കൗണ്ടുകള്‍ തട്ടിയെടുത്തുള്ള ദുരുപയോഗം തടയുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് നീക്കമെന്നും ഗൂഗിള്‍ പ്രൊഡക്റ്റ് മാനേജ്മെന്റ് വൈസ് പ്രസിഡന്റ് റൂത്ത് ക്രിചെലി പറഞ്ഞു.

ഒരു അക്കൗണ്ട് ഇല്ലാതാകുന്നതോടെ പുതിയ അക്കൗണ്ടിന് വേണ്ടി സൈൻ അപ്പ് ചെയ്യുന്നതിന് അനുബന്ധ ജിമെയില്‍ വിലാസം ഉപയോഗിക്കുവാൻ സാധിക്കില്ല.ഇത്തരത്തില്‍ ഉപയോക്താക്കള്‍ അപൂര്‍വ്വമായി ഉപയോഗിക്കുന്ന അക്കൗണ്ട് നിലനിര്‍ത്തുന്നതിന് വേണ്ടി ഓരോ രണ്ട് വര്‍ഷത്തിലും ലോഗിൻ ചെയ്യണം. ഇത്തരത്തില്‍ ചെയ്തു വരുന്ന അക്കൗണ്ടുകള്‍ പോകില്ല. എന്നാല്‍ ഉപയോക്താക്കള്‍ക്ക് ഇമെയില്‍ അയക്കുന്നതിലും വായിക്കുന്നതിലും തടസം ഉണ്ടാകില്ല.ഗൂഗിള്‍ ഡ്രൈവ് ഉപയോഗിക്കുന്നതിനും യൂട്യൂബില്‍ തിരച്ചില്‍ നടത്തുന്നതിനും വീഡിയോകള്‍ കാണുന്നതിനും മറ്റ് വെബ്സൈറ്റുകളില്‍ ഗൂഗിള്‍ ഉപയോഗിച്ച്‌ സൈൻ ഇൻ ചെയ്യണം.

You may have missed