‘മലൈക്കോട്ടൈ വാലിബന്’ഒരു മാസ് ചിത്രമായിരിക്കും മോഹൻലാൽ
മോഹന്‍ലാലിനൊപ്പം ലിജോ ജോസ് പെല്ലിശേരി എത്തുമ്പോള്‍ മലയാളി സിനിമയില്‍ മറ്റൊരു അത്ഭുതം എത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍. ഏറെ ഹൈപ്പ് ലഭിച്ച ചിത്രത്തിന്റെ അപ്ഡേറ്റുകള് എല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മോഹന്‍ലാലിന്റെ എന്‍ട്രിയില്‍ തിയേറ്റര്‍ കുലുങ്ങും എന്നാണ് ചിത്രത്തിന്റെ സഹസംവിധായകന് ടിനു പാപ്പച്ചന് പറഞ്ഞത്.എന്നാലിപ്പോൾ സിനിമയെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മലൈക്കോട്ടൈ വാലിബന് പുത്തന്‍ അനുഭവമാകും എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. മാസ് സിനിമ വേണ്ടവര്‍ അങ്ങനെ കാണാം. സീരിയസ് ആയി കാണേണ്ടവര്‍ക്ക് അങ്ങനെ കാണാം. കാലദേശങ്ങള്‍ക്ക് അതീതമായ രീതിയാണ് ചിത്രത്തിന്റെ മേക്കിംഗില്‍ സ്വീകരിച്ചത്. ഇത്ര വലിയ കാന്‍വാസിലുള്ള സിനിമ ലിജോ ഏറ്റവും ഭംഗിയായി കൈകാര്യം ചെയ്തു. ബാക്കിയെല്ലാം പ്രേക്ഷകര്‍ തീരുമാനിക്കട്ടെ എന്നാണ് മോഹന്‍ലാല്‍ മനോരമന്യൂസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്.ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ കൊച്ചുമോന്, മാക്സ് ലാബിന്റെ അനൂപ് എന്നിവര്‍ ചേര്‍ന്നാണ് മലൈക്കോട്ടൈ വാലിബന് നിര്‍മ്മിക്കുന്നത്. രാജസ്ഥാനില്‍ ആയിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍.മോഹന്‍ലാലിനൊപ്പം മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠ രാജന്, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. സിനിമയുടെ ലുക്ക് പോസ്റ്ററുകള്‍ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.