June 27, 2025, 9:38 pm

ബിലാവൽ ഭൂട്ടോയ്ക്ക് ചുട്ട മറുപടിയുമായി കേന്ദ്ര ജലശക്തി മന്ത്രി: ഞങ്ങൾക്ക് ഭയമില്ല, വെള്ളം എവിടെയും പോകില്ല!!!

ന്യൂഡൽഹി: സിന്ധു നദീജല കരാർ പ്രകാരമുള്ള വെള്ളം നൽകിയില്ലെങ്കിൽ ഇന്ത്യയുമായി യുദ്ധം ഉണ്ടാവുമെന്ന പാകിസ്‌താൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയ്ക്ക് മറുപടിയുമായി കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീൽ. ‘ഞങ്ങൾക്ക് ഭയമില്ല, വെള്ളം എവിടെയും പോകില്ല. അയാൾ പറയുന്നത് സ്വന്തം അഭിപ്രായമാണ്’, ഞങ്ങൾ വ്യാജ ഭീഷണികളെ ഭയപ്പെടുന്നില്ലയെന്ന് കേന്ദ്ര ജലശക്തി മന്ത്രി പറഞ്ഞു.അയാൾ രക്തവും വെള്ളവും ഒഴുകുന്നതിനെക്കുറിച്ചും സംസാരിച്ചു, എന്നാൽ അത്തരം പൊള്ളയായ ഭീഷണികളെ ഞങ്ങൾ ഭയപ്പെടുന്നില്ലായെന്നും ഈ തീരുമാനം ഇന്ത്യൻ സർക്കാരിൻ്റെയാണ് , എന്ത് തീരുമാനമെടുത്താലും അത് രാജ്യത്തിന് മാത്രമേ പ്രയോജനകരമാകൂവെന്നും ആറ് നദികളും പിടിച്ചെടുക്കുമെന്ന് ബിലാവലിന്റെ ഭീഷണിക്ക് മറുപടിയായി മന്ത്രി പറഞ്ഞു.സിന്ധു നദീജല ഉടമ്പടി പ്രകാരം പാകിസ്‌താന് നൽകിയിരുന്ന വെള്ളം രാജസ്ഥാൻ, ഹരിയാന, ഹിമാചൽ പ്രദേശ്, ഡൽഹി എന്നീ നാല് ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് പ്രയോജനപ്പെടുംവിധം വഴിതിരിച്ചുവിടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായിയായിരുന്നു വാർത്തകൾ പുറത്തുവന്നത് .സിന്ധു നദീജല കരാറനുസരിച്ച് വെള്ളം നൽകിയില്ലെങ്കിൽ ഇന്ത്യക്ക് രണ്ട് വഴികളുണ്ട്, ഒന്നുകിൽ വെള്ളം തുല്യമായി പങ്കിടുക, അല്ലെങ്കിൽ ഞങ്ങൾ ആറ് നദികളിൽനിന്നും അതെടുക്കും എന്നായിരുന്നു പാകിസ്‌താൻ പീപ്പിൾസ് പാർട്ടി ചെയർമാൻ കൂടിയായ ബിലാവൽ ഭൂട്ടോയുടെ വിവാദപരമായ പ്രസ്താവന.