June 27, 2025, 8:07 pm

കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു

തൃശൂർ: കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തിൽ മൂന്ന് അതിഥി തൊഴിലാളികളുടെയും മരണം സ്ഥിരീകരിച്ചു. തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് മരണങ്ങൾ സ്ഥിരീകരിച്ചത്. പശ്ചിമബംഗാളിലെ മുർഷിദാബാദ് സ്വദേശികളായ ആലിം, രൂപേൽ, രാഹുൽ എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അപകടമുണ്ടായത്.

12-ൽ അധികം പേർ താമസിച്ചിരുന്ന കെട്ടിടമാണ് ഇത്. ഈ കെട്ടിടമം വർഷങ്ങളായി അതിഥി തൊഴിലാളികൾക്ക് വാടകയ്ക്ക് കൊടുത്തിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ആദ്യം പുറത്തെടുത്തത് രൂപേലിനെയാണ്. പിന്നീട് രാഹുലിനെയും പുറത്തെടുത്തു. ഒടുവിലാണ് ആലിമിന്റെ പുറത്തെടുത്തത്. ഫയർഫോഴ്‌സും പൊലീസുമൊന്നിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.