April 16, 2025, 9:00 pm

കറന്റ് പോയതുകൊണ്ട് നടക്കാതെ പോയ വിവാഹം

ണ്ട് സോഷ്യൽ മീഡിയ ഇല്ലാത്തതുകൊണ്ട് മാത്രം അത്ര വലിയ ചർച്ചയാകാതെ പോയ പല ബന്ധങ്ങളുമുണ്ട്. അതിലൊന്നായിരുന്നു ശ്രീദേവിയുടെയും രജനികാന്തിന്റെയും.ഒന്നിച്ചു ഒരുപാട് സിനിമകളിൽ ഇവർക്കിടയിൽ നല്ലൊരു സഹൃദം ഉണ്ടായിരുന്നു .ഒരു ഘട്ടത്തിൽസ രജിനികാന്ത് ശ്രീദേവിയെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചതായും നേരത്തെ ഒരു അഭിമുഖത്തിൽ സംവിധായകൻ ബാലു സുബ്രഹ്‌മണ്യം പറഞ്ഞിട്ടുണ്ട്. സൗഹൃദത്തിനപ്പുറം ശ്രീദേവിയോട് ഒരു ഇഷ്ടം തോന്നുകയും, വിവാഹാഭ്യർത്ഥന നടത്താനായി രജിനികാന്ത് ശ്രീദേവിയുടെ വീട്ടിലേക്ക് പോകുകയും ചെയ്തിരുന്നുവത്രെ. എന്നാൽ രജനികാന്ത് വീട്ടിൽ കയറിയരും കറണ്ട് പോയി. അതൊരു ദുശ്ശുകനമായി അനുഭവപ്പെട്ട രജിനികാന്ത ഇഷ്ടം പറയാതെ അവിടെ നിന്നും മടങ്ങി. അതിന് ശേഷവും ശ്രീദേവിയോടുള്ള സൗഹൃദത്തിൽ ഒരു മാറ്റവും വന്നിരുന്നില്ല. അതിന് ശേഷം 1981 ൽ ആണ് രജിനികാന്ത് ലതയെ വിവാഹം ചെയ്തത്. ശ്രീദേവി ബോണി കപൂറിനെയും വിവാഹം ചെയ്തു.രജിനികാന്ത് വയ്യാതിരിക്കുന്ന അവസ്ഥയിൽ ആരാധകരും സിനിമ ഇന്റസ്ട്രിയിലെ അടുത്ത സുഹൃത്തുക്കളും രജിനികാന്തിന് വേണ്ടി പ്രാർത്ഥിക്കുകയും വഴിപാടുകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ ശ്രീദേവി രജിനികാന്ത് പൂർണ ആരോഗ്യവാനായി തിരിച്ചെത്താൻ ഒരാഴ്ച നിരാഹാര വ്രതം നോൽക്കുകയും, ഒരാഴ്ചയ്ക്ക് ശേഷം പൂനിയിലെ സായിബാബ ക്ഷേത്രത്തിൽ പോയി പൂജ നടത്തുകയും ചെയ്തിരുന്നു എന്നാണ് റിപ്പോർട്ടുകൾ