പകർച്ച വ്യാധി ഭീഷണി, ഈഴുവത്തിരുത്തിയിൽ ഡോക്ടർമാരുടെ മുങ്ങൽ പ്രതിഷേധത്തിന് കാരണമാകുന്നു
പൊന്നാനി :- പകർച്ച വ്യാധി ഭീഷണി നേരിടുന്ന സമയത്ത് മുന്നറിയിപ്പില്ലാതെ ഒ പി പരിശോധന നിറുത്തി വെക്കുന്നതാണ് പ്രതിഷേധത്തിന് കാരണമായിട്ടുള്ളത്.
കാലത്ത് 9 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കേണ്ട ഈഴുവത്തിരുത്തി കുടുംബാരോഗ്യ കേന്ദ്രത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് 1 മുതൽ 6 വരെ പൂർണ്ണമായും പ്രവർത്തിക്കാത്തതിനാൽ നിരവധി രോഗികളാണ് പ്രയാസത്തിലായത്.
പല ഭാഗങ്ങളിൽ നിന്നും വാടക വാഹനത്തിലടക്കം എത്തിയ രോഗികൾ കേന്ദ്രത്തിൽ എത്തിയപ്പോഴാണ് ” ഇന്ന് ഉച്ചയ്ക്ക് ശേഷം പരിശോധന ഇല്ല ” എന്ന നോട്ടിസ് കണ്ട് തിരിച്ചു പോകേണ്ടി വന്നത്.
26 -6-2024 ” ഇന്ന് ഉച്ചയ്ക്ക് ഒപി ഉണ്ടായിരിക്കില്ല” എന്ന് ഉടൻ എഴുതി ഒട്ടിച്ച് തടി തപ്പുന്ന രീതി രോഗികളാടുള്ള വെല്ലു വിളിയാണ്.
പകർച്ച വ്യാധികൾ മൂലം നിരവധി രോഗികൾ എത്തുന്ന ഇവിടെ 3 ഡോക്ടർമാർ ഉണ്ടായിട്ടും ഉച്ചയ്ക്ക് ശേഷം പ്‌രിശോധന നിറുത്തി വെച്ച നടപടി രോഗികൾക്ക് വളരെ പ്രയാസമാണുണ്ടാക്കിയത്.
ഡോക്ടർമാർ ഇല്ലാത്തതിനാൽ മറ്റു ജീവനക്കാരും മുങ്ങുന്ന സ്ഥിതിയുമുണ്ടായി
ഇപ്പോൾ കൊതുകാണ് വില്ലൻ എന്ന് ബോധവലക്കരണം നടത്തുന്ന ആരോഗ്യ വിഭാഗത്തോട് മുന്നറിയിപ്പില്ലാതെ മുങ്ങുന്ന ഡോക്ടർമാരാണ് വില്ലൻ എന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
ഇനി മുതൽ ഒ പി പരിശോധ നിറുത്തി വെച്ചാൽ പ്രത്യക്ഷ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് കെ കെ ജംഗ്ഷൻ സൗഹൃദ കൂട്ടായ്മ ഭാരവാഹികളായ സി ജാഫർ, പ്രസാദ് എന്നിവർ അറിയിച്ചു.