November 27, 2024, 8:03 pm

തൃശൂർ ഒല്ലൂരിൽ ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു

തൃശൂർ ഒൂരൂരിൽ റെയിൽവേ ജീവനക്കാരൻ ട്രെയിനിടിച്ച് മരിച്ചു. കീമാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന 55 വയസുള്ള ഉത്തമൻ കെ.എസ്. ആണ് മരിച്ചത്. ഒല്ലൂർ സ്റ്റേഷനും തൃശൂർ സ്റ്റേഷനും ഇടയിൽ രാവിലെ 11.30 യോടെ ആയിരുന്നു അപകടം.

ഒല്ലൂർ ഗാങ് നമ്പർ രണ്ടിലെ കീമാൻ ഡ്യൂട്ടിക്കിടെ വേണാട് എക്സ്പ്രസ് ഇടിക്കുകയായിരുന്നു. ഓട്ടോമാൻ ലോക്കോമോട്ടീവിൻ്റെ അടിയിൽപ്പെട്ട് തൽക്ഷണം മരിച്ചു. എൻജിന് അടിയിൽ കുടുങ്ങികിടന്ന മൃതദേഹം 12.45ഓടെ ആണ് പുറത്തെടുക്കാൻ ആയത്. എന്നാൽ, സംഭവത്തിൻ്റെ കാരണം കണ്ടെത്താനായിട്ടില്ല.

You may have missed