കുളപ്പുള്ളിയില്‍ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത നൂറ്റമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ
ഷൊർണൂരിലെ കുളപ്പുള്ളി കല്യാണ മണ്ഡപത്തിൽ നടന്ന വിവാഹ സത്കാരത്തിൽ പങ്കെടുത്ത 150 ഓളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. പനിയും ഛർദിയും വയറിളക്കവും ബാധിച്ച് നിരവധി പേർ പാലക്കാട്, കോഴിക്കോട് ആശുപത്രികളിൽ ചികിത്സ തേടി.
ഷൊർണൂർ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ അന്വേഷണത്തിൽ പാർട്ടിക്ക് ഭക്ഷണം ഒരുക്കിയ കാറ്ററിങ് കമ്പനിക്ക് പിഴവ് സംഭവിച്ചതായി കണ്ടെത്തി. ആർക്കും കാര്യമായ പ്രശ്‌നമില്ലെന്ന് അധികൃതർ അറിയിച്ചു. വരനും വധുവും വരൻ്റെ പിതാവും അയൽവാസികളും ഭക്ഷ്യവിഷബാധയേറ്റു.