November 27, 2024, 8:01 pm

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാതശിശു മരിച്ചു

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാതശിശു മരിച്ചു. 78 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. വടക്കാഞ്ചേരി ഉത്രാളി കാവിന് സമീപമാണ് സംഭവം. ചാത്തന്‍കോട്ടില്‍ അന്‍സാര്‍-ഷിഹാന തസ്‌നി ദമ്പതികളുടെ മകള്‍ നൈഷാന(78 ദിവസം)യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

ചൊവ്വാഴ്ച പുലർച്ചെയാണ് നൈഷാന ഇഷാൽ (78 ദിവസം) മരണമടഞ്ഞത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് അയച്ചിരിക്കുകയാണ്.

You may have missed