November 27, 2024, 8:08 pm

ആഗോളതലത്തിൽ നാലാം റാങ്ക് കരസ്ഥമാക്കി മലയാളി യുവതി: മിന്റാ റോസ് സാന്റി

1865-ൽ സ്ഥാപിതമായ മുൻ പ്രാദേശിക ആശുപത്രിയുടെ അടിസ്ഥാനത്തിൽ 1974-ൽ സ്ഥാപിതമായ യൂറോപ്പിലെ പ്രശസ്ത സർവ്വകലാശാലയാണ് പ്ലവൻ അന്താരാഷ്ട്ര മെഡിക്കല് യൂണിവേഴ്സിറ്റി. ബൾഗേറിയ-പ്ലവനിൽ കഴിഞ്ഞ ദിവസം നടന്ന ബിരുദ ദാന ചടങ്ങിൽ ഇറ്റലി, ഇന്ത്യ, ഗ്രേറ്റ് ബ്രിട്ടൻ, ജർമ്മനി, ഗ്രീസ്, ഫിൻലാൻഡ്, കാനഡ, ബംഗ്ലാദേശ്, അയർലൻഡ്, പാകിസ്ഥാൻ, സ്പെയിൻ, പോർച്ചുഗൽ, തുർക്കി, ഇറാഖ്, നെതർലൻഡ്‌സ്, സിംബാബ്‌വെ എന്നീ 16 രാജ്യങ്ങളിലെ 171 യുവ മെഡിക്കൽ ഡോക്‌ടർമാർ പഠിപ്പ് പൂർത്തിയാക്കി.

കോതമംഗലം സ്വദേശിനിയായ മിന്റാ റോസ് സാന്റി യാണ് ഓണേഴ്‌സോടെ നാലാം റാങ്കും എന്ന ഈ അപൂർവ്വ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.ലോകമെമ്പാടുമുള്ള മലയാളികൾക്കും ഇതൊരു അഭിമാനനിമിഷം കൂടിയാണ്.
കോതമംഗലം തേക്കിലക്കാട്ട് കുടുംബയോഗം സെക്രട്ടറിയും, ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ അംബാസിഡറും , തൊടുപുഴ ഗ്ലോബൽ ഇന്ത്യൻ പബ്ലിക് സ്കൂൾ ഡയറക്ടറുമായ സാന്റി മാത്യു മാടപ്പാട്ടിന്റെ മകളാണ് ഈ യുവ ഡോക്ടർ. മാതാവ് ലൗലിസാന്റി ,സഹോദരങ്ങൾ – ലിന്റാ മരിയ സാന്റി(എഞ്ചിനീയർ-സ്വിറ്റ്സലാൻഡിൽ ബാങ്ക് ഉദ്യോഗസ്ഥയാണ് ),ഇമ്മാ നുവൽ എം സാന്റി (ഐടി വിദ്യാർത്ഥി – കാനഡ)

You may have missed