April 4, 2025, 1:20 am

കുവൈറ്റ് ദുരന്തത്തില്‍ മരിച്ച മൂന്നു മലയാളികളുടെ കൂടി സംസ്‌കാരം നടന്നു

കുവൈറ്റ് ദുരന്തത്തിൽ മരിച്ച മൂന്ന് മലയാളികളുടെ സംസ്കാരം കൂടി നടന്നു. പത്തനംതിട്ട മേപ്രാൽ സ്വദേശി തോമസ് കെ ഉമ്മൻ, കോട്ടയം ഇത്തിത്താനം സ്വദേശി ശ്രീഹരി പ്രദീപ്, പായിപ്പാട് സ്വദേശി ഷിബു വർഗീസ് എന്നിവരുടെ സംസ്‌കാരം ഇന്ന് നടന്നു.

തോമസ് കെ ഉമ്മൻ്റെ മേപ്രാലിലെ വീട്ടിൽ നിന്നുള്ള ദൃശ്യങ്ങൾ ഹൃദയഭേദകമായിരുന്നു. തോമസിൻ്റെ പുതിയ വീട്ടിൽ കുറച്ചുനേരം സൂക്ഷിച്ച ശേഷം ഇന്നലെ രാത്രിയാണ് മൃതദേഹം മേപ്രാലിലെ തറവാട്ടിലെത്തിച്ചത്. മന്ത്രി വീണാ ജോർജ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രതിനിധികളും അന്തിമോപചാരം അർപ്പിച്ചു. ശവസംസ്‌കാരം സെൻ്റ്. ഉച്ചയ്ക്ക് രണ്ടിന് മേപ്രാൽ ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.