November 27, 2024, 6:06 pm

വെള്ളാപ്പള്ളിക്കെതിരെ ജമാഅത്തെ ഇസ്ലാമി

സംസ്ഥാന സർക്കാർ ന്യൂനപക്ഷ പ്രീണനം നടത്തുന്നു എന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വസ്തുതാ വിരുദ്ധവും സത്യസന്ധതയ്ക്ക് നിരക്കാത്തതും ആണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ ആയ പി മുജീബ് റഹ്മാൻ പറഞ്ഞു. കേരളത്തിലെ മുസ്ലിം സമുദായം അനർഹമായി പലതും നേടിയെടുക്കുന്നു എന്ന രീതിയിലുള്ള പ്രചാരണം പല കേന്ദ്രങ്ങളിലും രൂപപ്പെടുന്നുണ്ട് എന്നും ഈ സാഹചര്യത്തിൽ വസ്തുത വെളിപ്പെടുത്തുന്ന രീതിയിലുള്ള ധവളപത്രം സർക്കാർ പുറത്തിറക്കണം എന്നുമാണ് അദ്ദേഹംn പറഞ്ഞത്. തെറ്റായ ഈ പ്രചരണം അർഹമായ അവകാശം പോലും ചോദിക്കാൻ കഴിയാത്ത സാഹചര്യങ്ങളാണ് ഉണ്ടാക്കുന്നത് എന്നും ഈ പ്രസ്താവന വെള്ളാപ്പള്ളി തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. സമുദായങ്ങൾ തമ്മിലെ പ്രശ്നമായി ഇതിനെ സർക്കാർ വിട്ടുകൊടുക്കരുത്. ആനുപാതികമായ പ്രാതിനിധ്യം സർക്കാർ ജോലിയിൽ ഇല്ല. നിയമനിർമ്മാണ സഭകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലിം പ്രാതിനിധ്യം കുറവാണ്. സമസ്തയിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെടണം. അതിൽ കക്ഷിചേരാൻ ആഗ്രഹിക്കുന്നില്ല.ഈ വിഷയത്തിൽ ജമാഅത്തിനെ കക്ഷിയാക്കിയാൽ തരക്കേടില്ല എന്ന് കരുതുന്നവർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സമസ്തക്കെതിരെ പ്രബോധനം വാരികയിൽ വന്ന ലേഖനത്തെ ജമാഅത്തെ ഇസ്ലാമിയുടെ നിലപാടായി വായിക്കേണ്ടതില്ല. ആനുകാലിക വിഷയങ്ങളിൽ പ്രബോധനത്തിൽ ലേഖനങ്ങൾ വരാറുണ്ട് ഇതിനെയും അങ്ങനെ കണ്ടാൽ മതി. കേരളത്തിൽ ബിജെപിയുടെ വോട്ട് വർധന മതേതര പാർട്ടികൾ ഗൗരവത്തോടെ തന്നെ കാണണം. ഇത്തരം സ്ഥലങ്ങളിൽ പരസ്പരം മത്സരിക്കാതിരിക്കാൻ യുഡിഎഫും എൽഡിഎഫും ശ്രദ്ധിക്കണം എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed