November 27, 2024, 11:24 pm

ഒട്ടകപ്പക്ഷിയുടെ കാലുമായി ജീവിക്കുന്ന ഗോത്രം


നാം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒട്ടകപക്ഷിയുടെ കാലുമായി ജീവിക്കുന്ന മനുഷ്യരുണ്ട് ഈ ഭൂലോകത്തിൽ. സിംബാവെയുടെ പടിഞ്ഞാറൻ ഭാഗത്താണ് പുറംലോകവുമായി ബന്ധമില്ലാതെ ജീവിക്കുന്ന ഈ ഗോത്ര വർഗമുള്ളത്. ഈ ഗോത്രത്തിൽ ജനിക്കുന്നവരെല്ലാരും തന്നെ ഒട്ടകപക്ഷിയുടെ കാലുകൾ പോലെ രണ്ട് വിരലുകളായി ജനിക്കുന്നവരാണ്. ജനിത വൈകല്യമാണത്രെ ഈ അവസ്ഥയ്ക്ക് കാരണം.
ഇക്ക്ട്രോഡക്റ്റിലി എന്ന ഈ ജനിതക രോഗത്തിന്‍റെ ഫലമായി ഏഴാമത്തെ ക്രോമോസോമിന്‍റെ വിഘടനത്തിൽ ചില പാകപ്പിഴകൾ സംഭവിക്കുന്നു. തുടർന്നാണ് വിരലുകൾ വളഞ്ഞ്പോവുന്നതും രണ്ടായി പിളർന്ന് ഒട്ടകപ്പക്ഷിയുടെ കാലിന് സാമ്യമുള്ള കാലുകൾ രൂപപ്പെടുന്നത്. വളരെ അപൂർവ്വമായി കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണിത്. സിംബാവയിലെ ഡോമ ഗോത്രത്തിൽപ്പെട്ട ഭൂരിഭാഗം ആളുകളും ഈ രോഗത്തിന് അടിമപ്പെട്ട് ഒട്ടകപ്പക്ഷിയുടെ കാലുമായി ജീവിക്കുന്നവരാണ്.ഈ ഗോത്രത്തിലുള്ളവർ പുറമെയുള്ള സ്ത്രീകളുമായുള്ള വിവാഹത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വിവാഹം കഴിച്ചാൽ തന്നെയും അവർക്ക് വിലക്ക് കല്പിച്ച് ഗോത്രത്തിൽ നിന്ന് പുറത്താക്കും. ഈ ഗോത്രത്തിലുള്ളവർ മാത്രം പരസ്പരം വിവാഹം കഴിക്കുന്നത് കൊണ്ടുതന്നെ ഒട്ടകപ്പക്ഷിയുടെ കാലുമായി ജനിക്കുന്ന സ്ഥിതിവിശേഷം തുടർന്നുകൊണ്ടെയിരിക്കുന്നു.

You may have missed