April 11, 2025, 1:08 pm

അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

മദ്യ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യാപേക്ഷയിൽ കോടതി വിധി പറഞ്ഞത്. പ്രത്യേക ജഡ്ജി കാവേരി ബവേജയാണ് കെജ്രിവാളിനെ ജൂൺ 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.ഡൽഹിയിലെ റോസ് അവന്യൂ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. അരവിന്ദ് കെജ്രിവാൾ ഇപ്പോൾ തിഹാർ ജയിലിലാണ്.

ജൂൺ 2 വരെ സുപ്രീം കോടതി കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചു.എല്ലാം അവസാനിപ്പിച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് കെജ്‌രിവാൾ ജയിലേക്ക് മടങ്ങിയത്. തുടർന്നാണ് ഇടക്കാല ജാമ്യം ഏഴ് ദിവസത്തേക്ക് കൂടി നീട്ടാൻ അപേക്ഷ നൽകിയത്.