ഉരുവച്ചാലിൽ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു
ഉരുവച്ചാലിൽ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. ബസ് ഡ്രൈവർ തളിപ്പറമ്പ് സ്വദേശി ദിനേശാണ് മരിച്ചത്. ബസ് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു. അതേസമയം, അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കണ്ണൂർ വിമാനത്താവളത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. റോഡിലേക്ക് തെന്നിമാറിയ ബസിൻ്റെ മുൻഭാഗം തകർന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.