ലോകസഭാ തെരെഞ്ഞടുപ്പ് പരാജയത്തിന് പിന്നാലെ രാജ്യസഭാ സീറ്റിനെച്ചൊല്ലി എല്‍.ഡി.എഫില്‍ തര്‍ക്കം രൂക്ഷം
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ എൽഡിഎഫിലെ രാജ്യസഭാ സീറ്റ് തർക്കം രൂക്ഷമാകുന്നു. രാജ്യസഭാ സീറ്റ് തങ്ങൾക്കാണെന്നും വിട്ടുവീഴ്ചയില്ലെന്നും സിപിഐ എം നേതൃത്വത്തെ അറിയിച്ചു. സീറ്റ് ആവശ്യപ്പെട്ട് കേരള കോൺഗ്രസും ആർജെഡിയും സമ്മർദ്ദം വർധിപ്പിച്ചു. ഇതിനിടെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ സര്‍ക്കാരനെതിരെ കടുത്ത വിമര്‍ശനവുമായി കെ.കെ.ശിവരാമനും എം.വി ശ്രേയാംസ് കുമാറും രംഗത്തെത്തി.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം രാജ്യസഭയിലെ സീറ്റ് വിഭജനം എൽഡിഎഫിനെ കീറിമുറിക്കുകയാണ്. ഈ സീറ്റിൽ വോട്ടർമാർ സമ്മർദ്ദം വർധിപ്പിക്കുകയാണ്. രാജ്യസഭാ സീറ്റിൻ്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും അത് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും സിപിഐ എം നേതൃത്വത്തെ അറിയിച്ചു.