വിനയന് ചിത്രം അത്ഭുതദ്വീപിന് രണ്ടാം ഭാഗം ഒരുങ്ങുന്നു
ഫാന്റസി എന്റർടെയ്നർ ചിത്രങ്ങളിൽ മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട വിനയൻ ചിത്രം അത്ഭുതദ്വീപിന് രണ്ടാം ഭാഗം ഒരുങ്ങുന്നു .വിനയന്റെ പരീക്ഷണ ചിത്രങ്ങളില്‍ ഏറ്റവും മികവ് പുലര്‍ത്തിയ ചിത്രമാണിത്. രണ്ട് വര്‍ഷം മുമ്പ് അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗം എത്തുമെന്ന് നടന് ഗിന്നസ് പക്രു പ്രഖ്യാപിച്ചിരുന്നു.ഇപ്പോഴിതാ, ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. അത്ഭുതദ്വീപ് പുറത്തിറങ്ങി 18 വര്‍ഷത്തിന് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭഗം എത്തുന്നു എന്ന വിവരം വിനയന് പങ്കുവച്ചിരിക്കുന്നത്. ആദ്യ ഭാഗത്തിലെ നായകന് ഗിന്നസ് പക്രു രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്.പക്രുവിനൊപ്പം ഉണ്ണിമുകുന്ദനും അഭിലാഷ് പിള്ളയും ഉണ്ടാകുമെന്നാണ് വിനയന് പ്രഖ്യാപിച്ചിരിക്കുന്നത്. സിജു വിൽസണിന് ഒപ്പമുള്ള സിനിമയ്ക്ക് ശേഷം 2024ല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. അഭിലാഷ് പിള്ളയാകും തിരക്കഥ കൈകാര്യം ചെയ്യുന്നത്.ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയും മറ്റ് അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ. 2005ല്‍ ഏപ്രില്‍ ഒന്നിന് ആയിരുന്നു വിനയന്റെ അത്ഭുതദ്വീപ് റിലീസ് ചെയ്തത്. അന്ന് ഗിന്നസ് പക്രു,വിനൊപ്പം പൃഥ്വിരാജ്, ജഗതി, ജഗദീഷ്, മല്ലിക കപൂര്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.