April 18, 2025, 6:51 pm

ലൈംഗികാതിക്രമക്കേസ് പ്രതി പ്രജ്വല്‍ രേവണ്ണയ്ക്ക് തോല്‍വി

ലൈംഗികാതിക്രമക്കേസ് പ്രതി പ്രജ്വല്‍ രേവണ്ണയ്ക്ക് തോല്‍വി. ഹാസനിൽ തുടക്കം മുതൽ ലീഡ് നിലനിർത്തിയ പ്രജ്വല മണ്ഡലത്തിൽ പരാജയപ്പെട്ടു. കോൺഗ്രസ് സ്ഥാനാർത്ഥി ശ്രേയസ് പട്ടേൽ വിജയിച്ചു. 2019ലാണ് പ്രജ്വല് ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്.

പ്രജ്വല് രേവണ്ണയ്‌ക്കെതിരായ ലൈംഗികാതിക്രമ പരാതിയും അതിൻ്റെ ഫലമായുണ്ടായ കോലാഹലവും ദേശീയ ചർച്ചയ്ക്ക് വഴിവെച്ച സമയത്താണ് തിരഞ്ഞെടുപ്പ് വന്നത്. ജെഡിഎസിന് സ്വാധീനമുള്ള ബെംഗളൂരു റൂറല്‍, മാണ്ഡ്യ, ഹസന്‍, മൈസൂര്‍, ചാമരാജനഗര്‍, ബെംഗളൂരു സൗത്ത്, തുംകൂര്‍ മണ്ഡലങ്ങളിലെല്ലാം വോട്ടെടുപ്പ് നടന്നത് ഈ ഘട്ടത്തിലായിരുന്നു. പ്രജ്വല് രേവണ്ണയ്‌ക്കെതിരായ ലൈംഗികാരോപണത്തിൽ ഉൾപ്പെട്ടവർ ഹസനിലേക്കും മാണ്ഡ്യയിലേക്കും ദൃശ്യങ്ങൾ ബോധപൂർവം ചോർത്തിയെന്ന് കുമാരസ്വാമി ആരോപിച്ചു.