ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്തു; മൂന്നുപേര്‍ അറസ്റ്റില്‍
ഇസ്രയേലിലേക്ക് തൊഴിൽ വിസ നൽകാമെന്ന് വാഗ്ദാനം നൽകി 50 കോടിയിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടമംഗലം ഊണുങ്കൽ തളിച്ചിറയിൽ ടി.കെ.കുര്യാക്കോസ് (58), മുരിക്കാശേരി ചിറപ്പുറം സ്വദേശി എബ്രഹാം (59), എബ്രഹാമിൻ്റെ ഭാര്യ ബീന (51) എന്നിവരെയാണ് മുരിക്കാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഒന്നാം പ്രതി കുര്യാക്കോസിനെ ആലുവയിലെ ലോഡ്ജിൽ നിന്നും രണ്ടും മൂന്നും പ്രതികളെ തൊടുപുഴയിൽ നിന്നുമാണ് പിടികൂടിയത്.
ഒരു വർഷം മുമ്പ് മൂവരും ചേർന്ന് അടിമാലിയിലും തുടർന്ന് മുരിക്കാശ്ശേരിയിലും എറണാകുളത്തും എം ആൻഡ് കെ ഗ്ലോബൽ ഇൻ്റർനാഷണൽ ടൂർസ് ആൻഡ് ട്രാവൽസ് എന്ന പേരിൽ ഓഫീസുകൾ തുറന്നിരുന്നു. ഒരു ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെയുള്ള വിസകളാണ് കേരളത്തിലെ വിവിധ ജില്ലകളിലെ ഉദ്യോഗാർത്ഥികൾ വാങ്ങിയത്.