സർക്കാർ ജീവനക്കാരനായ ഭർത്താവ് കൈക്കൂലി വാങ്ങിയാൽ ഭാര്യയും കൂട്ടുപ്രതിയാണെന്ന് മദ്രാസ് ഹൈക്കോടതി
സർക്കാർ ജീവനക്കാരനായ ഭർത്താവ് കൈക്കൂലി വാങ്ങിയാൽ ഭാര്യക്കെതിരെയും കേസെടുക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ഭർത്താവ് കൈക്കൂലി വാങ്ങുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ഭാര്യയുടെ കടമയാണ്. കൈക്കൂലി ഒഴിവാക്കുക എന്നത് ജീവിതത്തിലെ അടിസ്ഥാന തത്വമാണെന്നും കോടതി വ്യക്തമാക്കി. മുൻ സബ് ഇൻസ്പെക്ടറായിരുന്ന ശക്തിവേലിനെതിരെ 2017-ലാണ് അഴിമതിക്കേസ് രജിസ്റ്റർ ചെയ്തത്.
വിചാരണക്കിടെ ശക്തിവേൽ മരണപ്പെട്ടു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഭാര്യ ദേവനായകിക്കെതിരെ പൊലീസ് കേസെടുത്തു. കേസ് പരിഗണിച്ച തിരുച്ചിയിലെ അഴിമതി നിരോധന പ്രത്യേക കോടതി ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.അഴിമതി ആരംഭിക്കുന്നത് വീട്ടിൽ നിന്നാണെന്നും കുടുംബനാഥൻ അഴിമതിയിൽ ഏർപ്പെടുമ്പോൾ പ്രശ്‌നം അവസാനിക്കില്ലെന്നും ദേവനായകി സുപ്രീം കോടതിയിൽ പറഞ്ഞു.