നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ ഇനി മുതൽ മരുന്നും സൗന്ദര്യ വർധക വസ്തുക്കളും ഇറക്കുമതി ചെയ്യാം
മരുന്നുകളും സൗന്ദര്യവർദ്ധക വസ്തുക്കളും ഇനി നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഇറക്കുമതി ചെയ്യാം. ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി വിജ്ഞാപനം പുറപ്പെടുവിച്ചു. 1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിൽ ഭേദഗതി വരുത്തിയാണ് കേന്ദ്രത്തിന്റെ ഉത്തരവ്.
ഇതോടെ അംഗീകാരം ലഭിച്ച രാജ്യത്തെ പതിനൊന്ന് വിമാനത്താവളങ്ങളിൽ ഒന്നായി സിയാലിനെ മാറ്റി. ജീവന് രക്ഷാ മരുന്നുകളും മറ്റ് ചെറിയ അളവിൽ പ്രത്യേക അനുമതി വാങ്ങിയാണ് ഇതുവരെ കൊച്ചിയിൽ എത്തിച്ചിരുന്നത്.