November 27, 2024, 10:24 pm

ഭാര്യയുടെ സ്വകാര്യസംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്തു; ഭര്‍ത്താവിന് പിഴ ശിക്ഷ വിധിച്ച് ബഹ്റൈന്‍ കോടതി

ഭാര്യയുടെ സ്വകാര്യസംഭാഷണങ്ങൾ റെക്കോർഡ് ചെയ്ത് ബന്ധുക്കളെ കേൾപ്പിച്ച കേസിൽ ഭർത്താവിന് ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി. ബഹ്‌റൈൻ കോടതി 50 ദിനാർ പിഴ ചുമത്തി. കുറ്റകൃത്യത്തിൻ്റെ ഉപകരണങ്ങൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. 2022ലായിരുന്നു കേസിന് ആസ്പദമായ സംഭവം.

തൻ്റെ അനുവാദമില്ലാതെ ഭർത്താവ് ടെലിഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്നുവെന്ന് കാണിച്ചാണ് യുവതി കോടതിയെ സമീപിച്ചത്. സ്വകാര്യ സംഭാഷണങ്ങൾ കേൾക്കാൻ കിടപ്പുമുറിയിലും കാറിലും റെക്കോർഡിംഗ് ഉപകരണങ്ങൾ രഹസ്യമായി സ്ഥാപിച്ചിരുന്നതായി യുവതി ആരോപിച്ചു. ഒരു സുഹൃത്തുമായുള്ള സ്വകാര്യ സംഭാഷണം നിയമവിരുദ്ധമായി റെക്കോർഡ് ചെയ്യുകയും സഹോദരനുമായി പങ്കിടുകയും ചെയ്തു. മറ്റൊരു സന്ദര്‍ഭത്തില്‍ ഭാര്യയും മകളും കാറില്‍ സഞ്ചരിക്കവെ അവരുടെ സംഭാഷണവും രഹസ്യ ഉപകരണം ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്യുകയും അത് ബന്ധുക്കള്‍ക്ക് കേള്‍പ്പിച്ചു കൊടുക്കുകയും ചെയ്തുവെന്നും യുവതി പരാതിയില്‍ പറഞ്ഞു.

You may have missed