April 19, 2025, 11:28 pm

കുന്നംകുളത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർക്ക് പരിക്ക്

കുന്നംകുളത്ത് സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് 13 പേർക്ക് പരിക്ക്
കുന്നംകുളം-തൃശൂർ റൂട്ടിലോടുന്ന കൈലാസം, ആര്യ ബസുകളാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് അപകടം. കുന്നംകുളത്ത് നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കൈലാസ് ബസും എതിർദിശയിൽ പോയ ആര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിലേക്ക് തെറിച്ചുവീണ് മറ്റുള്ളവർക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഇരു ബസുകളുടെയും മുൻഭാഗം തകർന്നു. അപകടത്തെ തുടർന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.