April 19, 2025, 11:37 pm

ജലവിതരണപൈപ്പ് സ്ഥാപിക്കാനുള്ള കുഴികൾ ബിജെപി കൗൺസിലർമാർ മണ്ണിട്ട് മൂടിയെന്ന് മേയർ

സ്മാര്‍ട്ട് റോഡ് നിര്‍മ്മാണം നടക്കുന്ന വഴുതക്കാട് ജങ്ഷനിലെ ജലവിതരണപൈപ്പ് സ്ഥാപിക്കാനുള്ള കുഴികള്‍ കൗണ്‍സിലര്‍മാരായ ബിജെപി നേതാക്കള്‍ മണ്ണിട്ട് മൂടിയെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. തിങ്കളാഴ്ച മഴ കുറഞ്ഞതോടെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ ആരംഭിച്ചു. ഇതിനിടെ ബിജെപി കൗൺസിലർമാർ കൂട്ടമായി വന്ന് കുഴി മണ്ണിട്ട് നികത്തിയെന്നും ആര്യ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾക്കെതിരെ കെആർഎഫ്ബി അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും മേയർ പറഞ്ഞു. ഇതുവരെ പണി പൂർത്തിയാകാത്തതിനാൽ കുഴികളിലെ മണ്ണ് വീണ്ടും നീക്കേണ്ടി വരും. അതിനുശേഷം ഗ്രാനുലാര്‍ മെറ്റല്‍ കൊണ്ടാണ് കുഴി മൂടേണ്ടത്. കുഴി വീണ്ടും എടുക്കേണ്ടതിനാല്‍ ജോലികള്‍ തീരാന്‍ വീണ്ടും കാലതാമസമുണ്ടാകുമെന്ന് ആര്യ പറഞ്ഞു.