June 28, 2025, 6:11 pm

വർക്കലയിൽ യുവാവിനെ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു

വർക്കലയിൽ യുവാവിനെ ട്രെയിൻ തട്ടിത്തെറിപ്പിച്ചു. നെയ്യാറ്റിൻകര സ്വദേശിയായ അഖിലാണ് അപകടത്തിൽപ്പെട്ടത്.റെയിൽ പാളം മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെ ട്രെയിൻ ഇടിച്ചെന്നാണ് വിവരം. ഗുരുതര പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്.

കന്യാകുമാരിയിൽ നിന്നും ബാംഗ്ലൂർ വരെ പോകുന്ന ബാംഗ്ലൂർ എക്സ്പ്രസ് ആണ് അഖിലിനെ ഇടിച്ചതെന്നാണ് വിവരം.