November 28, 2024, 11:22 am

കണ്ണൂർ കക്കാട് വയോധികനെ അയൽവാസിയും സംഘവും ചേർന്ന് മർദിച്ച് കൊലപ്പെടുത്തി

കണ്ണൂർ കക്കാട് സ്വദേശിയായ വയോധികനെ അയൽവാസിയും സംഘവും ചേർന്ന് അടിച്ചുകൊന്നു. കക്കാട് നമ്പ്യാർമൊട്ടയിലെ അജയകുമാറാണ് മരിച്ചത്. അയൽവാസിയും മകനുമടക്കം നാലുപേരെ കണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാർ വാഷിൽ നിന്ന് വെള്ളം തെരുവിലേക്ക് ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം. ദേവദാസിന്റെ വീട്ടിൽ വാഹനം കഴുകുന്ന വെള്ളം റോഡിലേക്ക് ഒഴുകുന്നത് അയൽവാസിയായ അജയകുമാർ ചോദ്യം ചെയ്തതാണ് പ്രകോപനം. ഇത് ഇവർ തമ്മിലുള്ള വാക്കുതർക്കത്തിന് കാരണമായി. നാട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. ഇതിന് പിന്നാലെ ദേവദാസും മകൻ സഞ്ജയ് ദാസും സുഹൃത്തുക്കളും ചേർന്ന് അജയകുമാറിനെ വീണ്ടും ചോദ്യം ചെയ്യുകയും ആക്രമിക്കുകയുമായിരുന്നു. ഹെൽമറ്റും കല്ലും ഉപയോഗിച്ചാണ് ഇവരെ മർദിച്ചത്. അക്രമം തടയാൻ ശ്രമിച്ച പ്രദേശവാസി പ്രവീൺ കുമാറിനും പരിക്കേറ്റു.

You may have missed