April 20, 2025, 3:36 am

കണ്ണൂർ മൊറാഴയിൽ വീട്ടിൽ നിന്നും 10 പവൻ സ്വർണവും 15000 രൂപയും കവർന്നു

കണ്ണൂർ മൊറാഴയിൽ ഒരു വീട്ടിൽ നിന്ന് പത്ത് പവൻ സ്വർണവും 15,000 രൂപയും കവർന്നു. ശശിധരൻ്റെ തേപ്പിലെ വീട്ടിലാണ് കവർച്ച നടന്നത്. ടെറസിലെ ഗ്രിൽസ് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകയറിയത്. തീർത്ഥാടനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് വീട്ടുകാർ മോഷണവിവരം അറിയുന്നത്. ഈ കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.