May 13, 2025, 1:05 pm

ദമാമിൽ ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം

ദമാമിൽ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് മൂന്ന് വയസുകാരൻ മരിച്ചു. മംഗളൂരു സ്വദേശി ഷെയ്ഖ് ഫഹദിൻ്റെയും സൽമ കാസിയുടെയും മകൻ സായിക്ക് ഷെയ്ഖ് ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ കുടുംബാംഗങ്ങൾ ചികിത്സയിൽ. അടുക്കളയിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിച്ചു. പുകയും ഇരുട്ടും മൂലം പുറത്തിറങ്ങാനാകാതെ കുടുംബം മുറിക്കകത്ത് തന്നെ കുടുങ്ങുകയായിരുന്നു.

അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചശേഷം വീട്ടുകാരെ ആശുപത്രിയിലെത്തിച്ചു. പുക ശ്വസിച്ച് വീട്ടിൽ വെച്ചാണ് സൈക്ക് മരിച്ചത്. ഷെയ്ഖ് ഫഹദിൻ്റെയും സൽമ കാസിയുടെയും നില ഗുരുതരമാണ്. മൂത്തമകൻ സാഹിർ ഷെയ്ഖ് അപകടനില തരണം ചെയ്തു. സ്റ്റാമർ ഷെയ്ഖിൻ്റെ മൃതദേഹം ദമാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ.