പാതയോരങ്ങളിലെ മരംമുറിയിൽ കർശന നിർദേശങ്ങളുമായി ഹൈക്കോടതി
പാതയോരങ്ങളിലെ മരങ്ങൾ മുറിക്കുന്നതിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി. മതിയായ കാരണമില്ലാതെ മരങ്ങൾ മുറിച്ചുമാറ്റാൻ സർക്കാർ അനുവദിക്കരുതെന്നാണ് നിർദേശം.
വാണിജ്യ പ്രവർത്തനങ്ങളുടെ ബുദ്ധിമുട്ട് മരങ്ങൾ മുറിക്കുന്നതിനുള്ള ഒരു കാരണമല്ലെന്നും
ഇത്തരം മരങ്ങൾ വീഴുന്നത് തടയാൻ സർക്കാർ ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
മതിയായ കാരണമില്ലാതെ റോഡരികിലെ മരം മുറിക്കരുത്. ഇതിനുള്ള അപേക്ഷകൾ സർക്കാർ അനുവദിക്കരുത്. തത്തകൾക്കും മൃഗങ്ങൾക്കും തണലും ശുദ്ധമായ ഓക്‌സിജനും പാർപ്പിടവും മരങ്ങൾ പ്രദാനം ചെയ്യുന്നുവെന്ന് കോടതി വിധിയിൽ പറയുന്നു.
പാലക്കാട് പൊന്നാനി റോഡില്‍ വാണിജ്യ സമുച്ചയത്തിന്റെ കാഴ്ച മറയ്ക്കുന്ന മരം വെട്ടിമാറ്റാന്‍ അനുമതി തേടി നല്‍കിയ അപേക്ഷ നിരസിച്ച വനംവകുപ്പിന്റെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.