അടിയുടെ ഇടിയുടെ പൊടിപൂരം ‘ടര്‍ബോ’ റിവ്യൂ
ആക്ഷനിലെ കിടലന്‍ പെര്‍ഫക്ഷനുമായി വീണ്ടും വൈശാഖ് വന്നിരിക്കുന്നു. ആദ്യപകുതിയില്‍ വളരെ പതിയെ തുടങ്ങുന്ന ചിത്രം സെക്കന്‍ഡ്ഹാഫില്‍ ടര്‍ബോ എന്‍ജിനുമായി മമ്മൂട്ടിയുടെ ഇടിയുടെ പൊടിപൂരമൊരുക്കുന്നു. ആക്ഷന്‍ സിനിമകളെ സ്‌നേഹിക്കുന്ന മമ്മൂട്ടി ആരാധകര്‍ക്കുള്ള വിരുന്നാണ് ഈ ചിത്രം.
ഭ്രമയുഗത്തിന് ശേഷം മമ്മൂട്ടിയുടെ താണ്ഡവമാണ് തിയേറ്ററുകളില്‍ നടക്കുന്നത് എന്നാണ് ടര്‍ബോയുടെ ആദ്യ ഷോ കഴിഞ്ഞപ്പോള്‍ പ്രതികരണങ്ങളെത്തുന്നത്. വൈശാഖ് എന്ന സംവിധായകന്‍ നിരാശപ്പെടുത്തിയില്ല എന്നും വേറെ ലെവല്‍ തിയേറ്റര്‍ എക്‌സ്പീരയന്‍സ് ആണെന്നും പ്രേക്ഷകര്‍ പറയുന്നു.തിയേറ്റുകളില്‍ നിന്ന് ആവേശത്തോടെയാണ് കാണികളെല്ലാം പുറത്തേക്ക് ഇറങ്ങിവന്നത്.
വളരെ ശ്രദ്ധിച്ചുമാത്രം സിനിമ തിരഞ്ഞെടുക്കുന്ന മമ്മൂട്ടി ഇത്തവണ തന്റെ ആരാധകര്‍ക്കുവേണ്ടി ചെയ്ത മാസ് എന്റര്‍ടെയ്‌നറാണ് ടര്‍ബോ. ഉദയ്കൃഷ്ണയ്ക്കു പകരം മിഥുന്‍ മാനുവല്‍ തോമസിനെ കൂടെക്കൂട്ടിയ വൈശാഖ് ഇത്തവണ സ്ഥിരം ‘തമാശ’ലൈന്‍ ഒന്നു മാറ്റിപ്പിടിച്ചിട്ടുണ്ട്. മിഥുന്റെ പതിവ് ഇന്‍വെസ്റ്റിഗേഷന്‍, ഡാര്‍ക് മോഡ് രീതിയല്ല ടര്‍ബോയുടേത്. ആക്ഷനാണ് കഥയേക്കാള്‍ മുന്നിട്ടുനില്‍ക്കുന്നത് എന്ന് പറയാം.
ഇടുക്കിയിലെ തന്റെ ഗ്രാമത്തിലെ ഏലത്തോട്ടത്തിലൂടെ അമ്മയുടെ കൂടെ നടന്നു വരുന്ന ജോസൂട്ടി. നാടുകാണാനെത്തുന്ന വിദേശികളെ ട്രക്കിങ്ങിനു കൊണ്ടുപോവുന്ന ജീപ്പ് ഡ്രൈവറാണ് ജോസ്. അമ്മ പറഞ്ഞാല്‍ അക്ഷരംപ്രതി അനുസരിക്കുന്ന മകന്‍. എന്നാല്‍ അലമ്പിന്റെ കാര്യത്തില്‍ നമ്പര്‍ വണ്‍. ടര്‍ബോ ജോസിന്റെ ഇടികാണാന്‍ മാത്രം പള്ളിപ്പെരുന്നാള് കൂടാന്‍ വരുന്ന നാട്ടുകാര്‍. ആദ്യത്തെ പത്തു മിനിറ്റുകൊണ്ട് ജോസിന്റെ പശ്ചാത്തലം വൈശാഖ് വിവരിക്കുന്നുണ്ട്.
വളരെ ലളിതമായാണ് മമ്മൂട്ടിയുടെ ഇന്‍ട്രോ. പക്ഷേ അഞ്ചു മിനിറ്റ് തികയുംമുന്‍പേ ‘മെഗാഷോ’യുമായി ഒരു സെക്കന്‍ഡ് ഇന്‍ട്രോ കൂടി വരുന്നു. ആരാധകര്‍ ഇളകിമറിയുന്ന ‘ടര്‍ബോ ഡീസല്‍’ ഇന്‍ട്രോ. അതോടുകൂടി പടത്തിന്റെ ഗ്രാഫ് എതിലെയാണ് പോവുന്നതെന്ന് ഏകദേശം വ്യക്തമാവുന്നുണ്ട്. തന്നെ ജോസേട്ടനെന്നു വിളിച്ചു കൂടെ നടക്കുന്ന, സ്വന്തം അനിയനെപ്പോലെ സ്‌നോഹിക്കുന്നൊരാളുടെ ജീവിതം എങ്ങനെയാണ് ജോസിന്റെ ജീവിതത്തെ മാറ്റിമറിക്കുന്നതെന്നതാണ് ടര്‍ബോയുടെ കഥ.
തീര്‍ക്കാന്‍ പറ്റാത്തതൊന്നും ടര്‍ബോ ജോസ് തുടങ്ങിവച്ചിട്ടില്ലെന്ന് നായിക തന്നെ വിശേഷിപ്പിക്കുന്നുണ്ട്. പ്രേക്ഷകരെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന ആക്ഷന്‍ പാക്കേജ് ഒരുക്കാന്‍ വൈശാഖിന് കഴിയുന്നുണ്ട്.
രാജ് ബി ഷെട്ടിയുടെ വരവാണ് ടര്‍ബോയുടെ നട്ടെല്ല്. ‘ഗരുഢഗമന ഋഷഭവാഹന’ പോലുള്ള സിനിമകളിലൂടെ ഞെട്ടിച്ച പവര്‍പാക്ക്ഡ് പെര്‍ഫോമന്‍സ് മലയാളത്തില്‍ ആദ്യമായി കാണുന്നതിന്റെ ഫ്രഷ്‌നസ് വൈശാഖ് വേണ്ടത്ര ഉപയോഗിച്ചിട്ടുണ്ട്. തെലുങ്കില്‍ നിന്നുള്ള സുനിലിന്റെ വരവും മോശമാക്കിയില്ല. കോമഡി ടച്ചുള്ള വില്ലന്‍വേഷവുമായി അദ്ദേഹവും തകര്‍ക്കുന്നുണ്ട്. എന്നാല്‍ ബിന്ദു പണിക്കരാണ് മറ്റെല്ലാവരേക്കാളും കയ്യടിയര്‍ഹിക്കുന്ന അഭിനേതാവ്. ബിന്ദുപണിക്കരെയല്ലാതെ മറ്റാരെയും ഈ വേഷത്തില്‍ സങ്കല്‍പ്പിക്കാന്‍പോലും കഴിയില്ല. അത്രയേറെ മികവാര്‍ന്ന അഭിനയമാണ് അവരുടേത്. നായികയായെത്തിയ അഞ്ജന ജയപ്രകാശും മികച്ച പ്രകടനമാണ് നടത്തുന്നത്.
ഞങ്ങള്‍ക്കും ഇങ്ങനെ ഒരു അമ്മയെ വേണമെന്ന് ആ?ഗ്രഹിക്കുന്ന തരത്തിലെ പ്രകടനം ആയിരുന്നു ബിന്ദു പണിക്കരുടേത്. റോസക്കുട്ടി എന്ന ജോസിന്റെ അമ്മച്ചിയായുള്ള ബിന്ദുവിന്റെ അഭിനയം വന്‍ കയ്യടിയാണ് നേടിയത്. മമ്മൂട്ടി- ബിന്ദു പണിക്കര്‍ കോമ്പോയിലെ അമ്മ മകന്‍ ബന്ധം ടര്‍ബോയിലെ ഹൈലൈറ്റുകളില്‍ ഒന്നുമാണ്. ശബരീഷ് വര്‍മയെയും തമിഴിലെ പ്രമുഖ താരങ്ങള്‍ക്കും ഒപ്പം ഒരു സീനില്‍ വന്ന് പോകുന്നവര്‍ വരെ അവരവരുടെ ഭാ?ഗങ്ങള്‍ ഭം?ഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം മനോഹരമായ വിഷ്വല്‍സ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ച വിഷ്ണു ശര്‍മ്മ എന്ന ഛായാ?ഗ്രഹകനും മാസ് പശ്ചാത്തല സംഗീതം ഒരുക്കിയ ക്രിസ്റ്റോ സേവ്യറും സംഘവും കയ്യടി അര്‍ഹിക്കുന്നുണ്ട്.
ക്ലൈമാക്‌സ് ഫൈറ്റാണ് ടര്‍ബോയിലെ ഏറ്റവും പ്രധാനമായ ഘടകം. വിയറ്റ്‌നാം ഫൈറ്റേഴ്‌സും രാജ് ബി ഷെട്ടിയും ഒക്കെയായുള്ള മമ്മൂട്ടിയുടെ ആക്ഷന്‍ രം?ഗങ്ങള്‍ക്ക് ഏഴുന്നേറ്റ് നിന്നായിരുന്നു പ്രേക്ഷകര്‍ കയ്യടിച്ചത്. ടര്‍ബോ ജോസ് എന്ന് വിളിപ്പേരുള്ള പ്രിയപ്പെട്ടവരുടെ ജോസേട്ടായിയായി മമ്മൂട്ടി ബിഗ് സ്‌ക്രീനില്‍ നിറഞ്ഞാടിയപ്പോള്‍ സിനിമയ്ക്ക് പ്രായമൊന്നും ഒരു കാരണമേ അല്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ച് പക്കാ മാസ് ആക്ഷന്‍ മോഡിലുള്ള താരത്തിന്റെ പരകായപ്രവേശം പ്രേക്ഷകരെ ആവേശത്തലാഴ്ത്തി എന്നത് വ്യക്തം. ഓരോ ‘ടര്‍ബോ പഞ്ചിനും’ തിയറ്ററില്‍ നിന്നും ഉയരുന്ന ഹര്‍ഷാരവം തന്നെ അതിന് തെളിവ്.
രണ്ടാം ഭാഗത്തിന്റെ സൂചനയും ഒപ്പം രണ്ടാം ഭാഗത്തിലെ വില്ലന്‍ ആരായിരിക്കും എന്ന ധാരണയും നല്‍കിയാണ് ടര്‍ബോ അവസാനിക്കുന്നത്.