April 11, 2025, 6:45 pm

കാക്കനാട് ഭക്ഷ്യവിഷബാധയേറ്റ രണ്ടര വയസുള്ള കുട്ടി ഗുരുതരാവസ്ഥയിൽ

കാക്കനാട്ട് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസ്സുള്ള കുട്ടി ഗുരുതരാവസ്ഥയിൽ. കാക്കനാട് എടച്ചിറയിലെ കടയിൽ നിന്ന് ചപ്പാത്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു

ഭക്ഷ്യവിഷബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ എടച്ചിറയിലെ റാഹത്ത് ഹോട്ടലിലെ റസ്റ്റോറൻ്റ് അടച്ചു. തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗമാണ് ഹോട്ടൽ അടച്ചുപൂട്ടാൻ നിർദേശിച്ചത്. ഹോട്ടലിന് മുനിസിപ്പൽ ലൈസൻസോ ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ലൈസൻസോ ഇല്ലായിരുന്നു. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നാല് കുടുംബാംഗങ്ങൾക്ക് ഭക്ഷ്യവിഷബാധയേറ്റു.