പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി എ വിജയരാഘവന്റെ വിജയം ഉറപ്പിച്ച് വീണ്ടും ഫ്ളക്സ്

പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി എ വിജയരാഘവന്റെ വിജയം ഉറപ്പിച്ച് വീണ്ടും ഫ്ളക്സ്. ഉറപ്പാണ് പാലക്കാട് എന്ന തലവാചകത്തിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. പാലക്കാട് ഉറപ്പായും ഫ്ലക്സ് സ്ഥാപിക്കും. നേരത്തെ നിയുക്ത എംപിക്ക് അഭിവാദ്യം എന്നെഴുതിയ ഫ്ളക്സ് സ്ഥാപിച്ചത് പൊലീസ് നീക്കം ചെയ്തിരുന്നു . പൊന്ത്പാറയിലെ പാർട്ടി ഓഫീസ് വളപ്പിലാണ് പുതിയ ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.
പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർഥി സിറ്റിങ് എംപി വി.കെ. ശ്രീകണ്ഠൻ. കഴിഞ്ഞ തവണ വി.കെ. സിപിഎമ്മിലെ എം ബി രാജേഷിനെ 11,637 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് ശ്രീകണ്ഠൻ ഇവിടെ വിജയിച്ചത്. തിരഞ്ഞെടുപ്പ് ഫലം ജൂൺ നാലിന് പ്രഖ്യാപിക്കും.ഫലം വരാൻ ഒരു മാസത്തിലേറെ ശേഷിക്കെ വിജയത്തിൻ്റെ ആത്മവിശ്വാസത്തിലാണ് ഫ്ലക്സുകൾ. അതേസമയം വിഷയത്തിൽ പാർട്ടി നേതൃത്വം പ്രതികരിച്ചിട്ടില്ല.